Bromance Ott: 'ബ്രൊമാൻസ്' ഇനി ഒടിടിയിൽ കാണാം; സ്ട്രീമിങ് എവിടെ, എപ്പോൾ?

ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചത്. കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 28, 2025, 03:54 PM IST
  • ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.
  • സോണി ലിവ് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
  • മെയ് 1 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് തുടങ്ങും.
Bromance Ott: 'ബ്രൊമാൻസ്' ഇനി ഒടിടിയിൽ കാണാം; സ്ട്രീമിങ് എവിടെ, എപ്പോൾ?

അർജുൻ അശോകൻ, മാത്യു തോമസ്, സം​ഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ബ്രൊമാൻസ്. തിയേറ്ററിൽ വലിയ വിജയമാകാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. സോണി ലിവ് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. മെയ് 1 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് തുടങ്ങും. 

Add Zee News as a Preferred Source

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ച ചിത്രത്തിൽ കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്ത ചിത്രമാണ് "ബ്രൊമാൻസ് ". അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. എഡിറ്റർ- ചമൻ ചാക്കോ. സംഗീതം- ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ കൺട്രോളർ- സുധാർമ്മൻ വള്ളിക്കുന്ന്.

 

Also Read: Lovely Trailer: അവന്റെ പ്രശ്നം ഒരു ഈച്ചയാണ്..! കൗതുകം നിറച്ച് 'ലൗലി' ട്രെയിലർ; ഉടൻ തിയേറ്ററുകളിൽ

മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യൂംസ്- മഷർ ഹംസ, കലാസംവിധാനം- നിമേഷ് എം താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- റെജിവാൻ അബ്ദുൽ ബഷീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പ്രൊഡക്ഷൻ മാനേജർ- സുജിത്, ഹിരൺ. ഡിസൈൻസ്- യെല്ലോടൂത്ത്, സ്റ്റിൽസ്- വിഘ്‌നേശ്, കണ്ടന്റ് ആൻഡ് മാർക്കറ്റിംഗ് ഡിസൈൻ- പപ്പെറ്റ് മീഡിയ, പിആർഒ- എഎസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News