)
മജീദ് മാറഞ്ചേരി സംവിധാനം ചെയ്യുന്ന "കാലിക്കട്ട് എയർ ക്രാഷ് " ഒരുങ്ങുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. സുധീർ പൂജപ്പുര നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബാലബരണി നിർവ്വഹിക്കുന്നു.
മികച്ച സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നത്. വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
വിമാന ദുരന്തവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിനായി ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
കുടുംബസ്ത്രീയും കുഞ്ഞാടും; ചിത്രം മെയ് 31ന് തിയേറ്ററുകളിൽ
പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ചിത്രം മെയ് മുപ്പത്തിയൊന്നിന് തിയേറ്ററിൽ പ്രദർശനത്തിനെത്തും. ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മഹേഷ് പി ശ്രീനിവാസൻ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. എന്റെ പുണ്യാള എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. 24*7 ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. തിരക്കഥ, സംഭാഷണം- ശ്രീകുമാർ അറക്കൽ. ഡിഒപി- ലോവൽ എസ്. എഡിറ്റർ- രാജാ മുഹമ്മദ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.