സൊനാക്ഷി സിന്‍ഹയുടെ അറസ്റ്റ്; വിശദീകരണ൦ നല്‍കി താരം!!

തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സൊനാക്ഷി വിശദീകരണം നല്‍കിയിരിക്കുന്നത്.

Last Updated : Aug 8, 2019, 04:30 PM IST
 സൊനാക്ഷി സിന്‍ഹയുടെ അറസ്റ്റ്; വിശദീകരണ൦ നല്‍കി താരം!!

ബോളിവുഡ് ചലച്ചിത്ര താരം സൊനാക്ഷി സിന്‍ഹയെ അറസ്റ്റ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ഇപ്പോള്‍, ഈ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സൊനാക്ഷി. 

താരം ഭാഗമാവുന്ന പുതിയ മേക്കപ്പ് ബ്രാൻഡിന്‍റെ പ്രചരണാർത്ഥം ചെയ്ത പിആർ വീഡിയോയാണ് ഇതെന്നാണ് സൊനാക്ഷി വെളിപ്പെടുത്തിയിരിക്കുന്നത്. 

തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സൊനാക്ഷി വിശദീകരണം നല്‍കിയിരിക്കുന്നത്.

"അതെ, ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടു. എന്തുകൊണ്ടെന്ന് നിങ്ങൾ തന്നെ ചോദിക്കൂ. ഇത്രയും നന്നായി കാണപ്പെടുക എന്നത് ഒരു കുറ്റകൃത്യം ആണ്." - സൊനാക്ഷി കുറിച്ചു.

ക്യാമറ റെഡി മേക്ക്അപ് എന്നാണ് ഈ പുതിയ കോസ്മെറ്റിക് ബ്രാൻഡിന്‍റെ പേര്. ഈ ഉല്‍പന്നം ഉപയോഗിച്ചാല്‍ എപ്പോഴും, എവിടെയും ക്യാമറക്കായി പോസ് ചെയ്യാനാക്കും എന്നാണ് വാദം.

#AsliSonaArrested എന്ന ഹാഷ്ടാഗോടെയാണ് സൊനാക്ഷിയുടെ കൈകള്‍ പിന്നിലേക്ക് വച്ച് വിലങ്ങണിയിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചത്.

അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് എങ്ങനെ നിങ്ങള്‍ക്കെന്നെ അറസ്റ്റ് ചെയ്യാനാകുമെന്ന് സൊനാക്ഷി ചോദിക്കുന്നുണ്ട്. 

താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും താനാരാണെന്ന് നിങ്ങള്‍ക്ക് അറിയില്ലെന്നും സൊനാക്ഷി പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

എന്നാല്‍, മുഖം വ്യക്തമല്ലാതെ പ്രചരിച്ച വീഡിയോയുടെ പിന്നിലെ സത്യം ഇതല്ലെന്ന് സൊനാക്ഷി നേരത്തെ തന്നെ പറഞ്ഞിരുന്നു. 

വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്ന് സമ്മതിച്ച സൊനാക്ഷി ഇതല്ല സംഭവത്തിന് പിന്നിലെ സത്യാവസ്ഥയെന്ന് വ്യക്തമാക്കിയിരുന്നു. 

വീഡിയോ ആരാധകര്‍ക്കിടയില്‍ ആശങ്കകള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയതോടെയാണ് താരം തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇത്രയും പറഞ്ഞത്. 

എല്ലാ കാര്യങ്ങളും വിശദമായി പിന്നീട് പങ്കുവയ്ക്കാമെന്നും താരം വ്യക്തമാക്കിയിരുന്നു. 

ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന മിഷന്‍ മംഗള്‍ ആണ് താരത്തിന്‍റെ പുതിയ ചിത്രം. 

അക്ഷയ് കുമാര്‍, വിദ്യാ ബാലന്‍, തപ്‌സി പന്നു, നിത്യ മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Trending News