close

News WrapGet Handpicked Stories from our editors directly to your mailbox

Viral Video: എനിക്കീ 'ദീപിക'യെ വീട്ടില്‍ കൊണ്ട് പോകാമോ?

ലണ്ടനിലെ മാഡം തുസാഡ്സിലുള്ള ദീപിക പദുകോണിന്‍റെ മെഴുക് പ്രതിമ  വീട്ടില്‍ കൊണ്ട്പോകാമോയെന്നു ചോദിക്കുന്ന രണ്‍വീറിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

Updated: Mar 14, 2019, 07:44 PM IST
 Viral Video: എനിക്കീ 'ദീപിക'യെ വീട്ടില്‍ കൊണ്ട് പോകാമോ?

ണ്ടനിലെ മാഡം തുസാഡ്സിലുള്ള ദീപിക പദുകോണിന്‍റെ മെഴുക് പ്രതിമ  വീട്ടില്‍ കൊണ്ട്പോകാമോയെന്നു ചോദിക്കുന്ന രണ്‍വീറിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

ദീപികയുടെ മെഴുകു പ്രതിമ അനാച്ഛാദനം ചെയ്യാനായി ലണ്ടനിലേക്ക് പോയ താരദമ്പതികളുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 

ചുറ്റി നടന്നു പ്രതിമ കാണുന്നതിനിടെ 'എനിക്കിത് വീട്ടില്‍ കൊണ്ട് പോകാമോ' എന്നാണ് രണ്‍വീര്‍ ദീപികയോട് ചോദിക്കുന്നത്. 

രണ്‍വീറിന്‍റെ അടുത്ത സിനിമ ചിത്രീകരിക്കുന്നത് ലണ്ടനില്‍ വെച്ചാണ്. ആ സമയത്തു തന്നെ മിസ് ചെയ്യുകയാണെങ്കില്‍ ഇവിടേയ്ക്ക് പോന്നാല്‍ മതിയെന്ന് ദീപികയും പറയുന്നുണ്ട്. 

മാതാപിതാക്കളായ പ്രകാശ് പദുകോണ്‍, ഉജ്വല പദുകോണ്‍  എന്നിവരുള്‍പ്പെടെ കുടുംബസമേതമാണ് ഇരുവരും പ്രതിമ അനാച്ഛാദനത്തിനെത്തിയത്. 

ചടങ്ങിന് ശേഷം മെഴുകു പ്രതിമയ്ക്കു സമീപം നിന്ന് ചിത്രങ്ങളെടുത്തിട്ടാണ് ഇരുവരും മടങ്ങിയത്. 

ലണ്ടനിലെ മാഡം തുസാഡ് വാക്‌സ് മ്യൂസിയത്തില്‍ ഇതിനു മുന്‍പ് ബോളിവുഡിലെ മുന്‍നിര താരങ്ങളുടെയെല്ലാം പ്രതിമകള്‍ സ്ഥാപിച്ചിരുന്നു.

ബോളിവുഡ് സിനിമ ലോകത്ത് തിളങ്ങിയവര്‍ക്കുളള ഒരു ആദരവ് എന്ന പോലെയാണ് മ്യൂസിയത്തില്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.