രണ്ടു കോടി തന്നാലും പറ്റില്ല; പരസ്യം വേണ്ടെന്ന് വെച്ച് സായ് പല്ലവി

മേക്കപ്പിടാന്‍ സാധിക്കില്ല എന്ന കാരണത്താല്‍ പരസ്യ നിര്‍മ്മാതാക്കളെ നിരാശരാക്കി മടക്കേണ്ടി വന്നു സായ് പല്ലവിക്ക്.  

Last Updated : Apr 18, 2019, 12:59 PM IST
രണ്ടു കോടി തന്നാലും പറ്റില്ല; പരസ്യം വേണ്ടെന്ന് വെച്ച് സായ് പല്ലവി

മേക്കപ്പിടാന്‍ കഴിയില്ല എന്ന കാരണത്താല്‍ കോടികള്‍ വാഗ്ദാനം ചെയ്ത പരസ്യം വേണ്ടെന്നുവെച്ച സായ് പല്ലവി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം തേടിയിരിക്കുകയാണ്. 

ഒരു ഫെയര്‍നെസ് ക്രീമിന്‍റെ പരസ്യത്തില്‍ അഭിനയിക്കുന്നതിനായി രണ്ട് കോടി രൂപയാണ് താരത്തിന് ഓഫര്‍ കിട്ടിയത്. പക്ഷേ മേക്കപ്പിടാന്‍ സാധിക്കില്ല എന്ന കാരണത്താല്‍ പരസ്യ നിര്‍മ്മാതാക്കളെ നിരാശരാക്കി മടക്കേണ്ടി വന്നു സായ് പല്ലവിക്ക്.

അധികം മേക്കപ്പ് തീരെ ഇഷ്ടമില്ലാത്ത നടിയാണ് സായ്. സിനിമയില്‍ പോലും അവര്‍ അധികം മേക്കപ്പ് ഉപയോഗിക്കാറില്ല. തന്‍റെ മുഖത്തെ മുഖക്കുരുവിന്‍റെ പാടുകള്‍ മറയ്ക്കാനോ, ചികിത്സ തേടാനോ പോലും താരത്തിന് ഇഷ്ട്ടമില്ലയെന്നാണ് വിവരം. 

തന്‍റെ പോളിസികള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമായ പ്രോഡക്റ്റിനെ പിന്തുണയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത് കൊണ്ടാണ് താരം ആ പരസ്യം വേണ്ടെന്ന് വെച്ചത്. എന്തായാലും താരത്തിന്‍റെ ഈ തീരുമാനം വന്‍ കൈയ്യടികളോടെയാണ് ആരാധകര്‍ വരവേറ്റിരിക്കുന്നത്. 

പ്രേമം സിനിമയിലൂടെ മലയാള പ്രക്ഷകരുടെ മനസ് കവര്‍ന്ന താരമാണ് സായ്.  ദുല്‍ഖറിന്‍റെ കലിയിലും നായികയായിരുന്നു. ഇപ്പോള്‍ ഫഹദ് ഫാസിലിനൊപ്പം കേന്ദ്ര കഥാപാത്രമായി എത്തിയ 'അതിരന്‍' തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിന്‍റെ സന്തോഷത്തിലാണ് സായ് പല്ലവി.

അതിരന്‍ സിനിമയിലെ സായിയുടെ അഭിനയത്തിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. സായിയുടെ ഗംഭീര പെര്‍ഫോമന്‍സ് ആണ് അതിരന്‍റെ ഹൈലൈറ്റ്. താരത്തിന്‍റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ വെച്ച് ഏറ്റവും മികച്ച പ്രകടനമാണ് ഈ സിനിമയില്‍ കാഴ്ചവച്ചിരിക്കുന്നതെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.

More Stories

Trending News