എറണാകുളം: എറണാകുളം ജില്ലയിലെ വിവിധ ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയറുകൾ നൽകി നടൻ മമ്മൂട്ടി. സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങൾക്കായി വീൽചെയറുകൾ വിതരണം ചെയ്യുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പദ്ധതിയുടെ ഭാഗമായാണ് വീൽചെയറുകൾ വിതരണം ചെയ്തത്.
എറണാകുളം ജില്ലാതല വീൽചെയർ വിതരണത്തിന്റെ ഉദ്ഘാടനം ഫോർട്ട് കൊച്ചി സെന്റ് ജോസഫ് വെഫ്സ് ഹോമിൽ വച്ച് നടന്നു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ശ്രീ പി രാജകുമാർ കെയർ ആൻഡ് ഷെയറിന്റെ വീൽചെയർ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് എറണാകുളം സിറ്റി അസിസ്റ്റന്റ് കമ്മിഷണർ പി രാജ്‌കുമാർ പറഞ്ഞു. സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ ചേർത്തുനിർത്തുന്ന അദ്ദേഹത്തിന്റെ മനസ്സ് എല്ലാവർക്കും ഒരു മാതൃകയാണ്.
അദ്ദേഹം വഴി ജീവിതപാതയിലേക്ക് തിരിച്ചുവന്ന നിരവധി പേരെ തനിക്ക് നേരിട്ട് അറിയാം. തുടർന്നും മമ്മൂട്ടിയുടെ ഇത്തരത്തിലുള്ള പദ്ധതികളിൽ പങ്കാളിയാകുന്നത് തനിക്ക് അഭിമാനകരമാണെന്നും അസിസ്റ്റന്റ് കമ്മീഷണർ പി രാജ്‌കുമാർ പറഞ്ഞു.
കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു. കേരളാ ഓർഫനേജ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ പി കെ അബ്ദുൽ റഹിം, രാജഗിരി ആശുപത്രി ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ ജോസ് പോൾ, ഡോ അമൃത ടി എസ്, വെൽഫയർ അസോസിയേഷൻ ട്രസ്റ്റ് ആലുവ അഡ്മിനിസ്റ്ററേറ്റർ ശ്രീമതി ഷമീല ജമൽ, സെന്റ് ജോസഫ് വെഫ്‌സ് ഹോം മാനേജർ സിസ്റ്റർ അഗസ്റ്റ സീസർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









