ആശാസ്ത്രീയ പ്രചാരണങ്ങള്‍; മോഹന്‍ലാലിനെതിരെ കേസ്!

കോവിഡ് 19നെതിരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു ദിനത്തില്‍ അശാസ്ത്രീയമായ പ്രചരണങ്ങള്‍ നടത്തിയ നടന്‍ മോഹന്‍ലാലിനെതിരെ കേസ്. 

Updated: Mar 25, 2020, 12:03 AM IST
ആശാസ്ത്രീയ പ്രചാരണങ്ങള്‍; മോഹന്‍ലാലിനെതിരെ കേസ്!
കോവിഡ് 19നെതിരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു ദിനത്തില്‍ അശാസ്ത്രീയമായ പ്രചരണങ്ങള്‍ നടത്തിയ നടന്‍ മോഹന്‍ലാലിനെതിരെ കേസ്. 
 
ദിനു എന്ന യുവാവിന്‍റെ പരാതിയിലാണ് കേസ്. ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകുന്നേരം അഞ്ച് മണിക്ക് പാത്രങ്ങള്‍ തമ്മില്‍ കൊട്ടിയോ കൈകള്‍ കൂട്ടിയിടിച്ചോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. 
 
ശേഷം ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താരം രംഗത്തെത്തുകയും ചെയ്തു. തന്‍റെ പരാതിയിന്മേല്‍ മനുഷ്യാവകാശ കമ്മീഷന്‍ മോഹന്‍ലാലിനെതിരെ കേസെടുത്തെന്ന് പരാതിക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 
 
പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപ൦:
 
നടൻ മോഹൻലാലിനെതിരെ ഞാൻ സമർപ്പിച്ച പരാതിയിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.Case no. 2377/11/9/2020. “സ്റ്റാർഡം” എന്നത് സമൂഹം കൽപ്പിച്ചു തരുന്ന താരപ്രഭയാണെന്നും, അതിൽ സാമൂഹിക ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണാവശ്യമെന്ന് ഏത് താരതമ്പുരാനും ഓർക്കേണ്ടതായുണ്ട്. ചിലരെ സുഖിപ്പിക്കാൻ വേണ്ടി മാത്രം ബ്ലോഗിൽ പേനയുന്തുന്ന ഒരാൾക്ക് മാത്രമേ കൈയ്യടിയുടെ മന്ത്രോചാരണം കാരണം വൈറസ് നശിക്കുമെന്ന് തള്ളാനാവും. അതത്ര നിഷ്കളങ്കവുമല്ല.
 
ഈ മഹാ ദുരന്ത കാലത്ത് അശാസ്ത്രീയമായ പ്രചരണങ്ങൾ നടത്തുന്ന എല്ലാവർക്കുമെതിരെ പരാതികൾ നൽകാൻ ശ്രമിക്കുക എന്നതാണ് വീടുകളിൽ സെൽഫ് കോറന്റയിനിൽ ഇരുന്ന് ചെയ്യാനാവുന്ന ഒരു സാമൂഹിക ഉത്തരവാദിത്തം