)
മുംബൈ: പ്രശസ്ത സംവിധായകൻ ചന്ദ്ര ബറോട്ട് അന്തരിച്ചു. 86 വയസായിരുന്നു. അമിതാഭ് ബച്ചന്റെ ക്ലാസിക് ചിത്രങ്ങളിലൊന്നായ 'ഡോൺ' (1978) എന്ന ചിത്രത്തിന്റെ സംവിധായകനാണ് ചന്ദ്ര ബറോട്ട്. മുംബൈയിലെ ബാന്ദ്രയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്.
ഏഴ് വർഷത്തോളമായി അദ്ദേഹം പൾമണറി ഫൈബ്രോസിസ് എന്ന രോഗത്തോട് പോരാടുകയായിരുന്നു. ടാൻസാനിയയിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിൽ എത്തിയ ചന്ദ്ര ബറോട്ട് മനോജ് കുമാറിന്റെ സംവിധാന സഹായിയായാണ് സിനിമാ രംഗത്ത് എത്തിയത്. 'ഡോൺ' എന്ന ചിത്രത്തിലൂടെ 1978ൽ സ്വതന്ത്ര സംവിധായകനായി.
ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു 'ഡോൺ'. ഇതിന് പിന്നാലെ ചന്ദ്ര ബറോട്ട് 'ആശ്രിത' എന്ന ബംഗാളി ചിത്രം സംവിധാനം ചെയ്തു. ഇതിന് ശേഷം ചില ഹിന്ദി ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. 'ഡോൺ' എന്ന ചിത്രത്തിന് ശേഷം ആരംഭിച്ച രണ്ട് ചിത്രങ്ങൾ അദ്ദേഹത്തിന് പൂർത്തിയാക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.