Chatha Pacha: "ചത്ത പച്ച; റിങ് ഓഫ് റൗഡീസ്"; റെസ്ലിങ് ആക്ഷൻ ചിത്രവുമായി അർജുൻ അശോകൻ

Arjun Ashokan Movie: ഫോർട്ട് കൊച്ചിയിലെ ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യുഡബ്ല്യുഡബ്ല്യു സ്റ്റൈൽ റെസ്ലിങ് ക്ലബിനെയും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 9, 2025, 06:17 PM IST
  • റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്
  • ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവരും നിർമാണത്തിൽ പങ്കാളികളാകുന്നു
Chatha Pacha: "ചത്ത പച്ച; റിങ് ഓഫ് റൗഡീസ്"; റെസ്ലിങ് ആക്ഷൻ ചിത്രവുമായി അർജുൻ അശോകൻ

ലോക പ്രശസ്തമായ ഡബ്ല്യുഡബ്ല്യുഡബ്ല്യു റെസ്ലിങ്ങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് "ചത്ത പച്ച- റിങ് ഓഫ് റൗഡീസ്" എത്തുന്നു. മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എന്റെർടെയ്നർ ആണ് "ചത്ത പച്ച- റിങ് ഓഫ് റൗഡീസ്". ഫോർട്ട് കൊച്ചിയിലെ ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യുഡബ്ല്യുഡബ്ല്യു സ്റ്റൈൽ റെസ്ലിങ് ക്ലബിനെയും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്.

Add Zee News as a Preferred Source

ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവരും നിർമാണത്തിൽ പങ്കാളികളാകുന്നു. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ് ജോർജ്, സുനിൽ സിങ് എന്നിവരും ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകുന്നു.

അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുമുള്ള വ്യക്തിയാണ് അദ്വൈത്. പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്‌സാൻ- ലോയ് ടീം ഈ ചിത്രത്തിലൂടെ മലയാളത്തിൽ സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിനായക് ശശികുമാറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്.

ALSO READ: സർപ്രൈസ് ഒടിടി റിലീസ്! 'നാരായണീന്റെ മൂന്നാണ്മക്കൾ' ആമസോൺ പ്രൈമിൽ

അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ പാൻ ഇന്ത്യൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. 2025 മെയ് മാസത്തിൽ ചിത്രീകരണം ആരംഭിക്കും. ഈ വർഷം അവസാനത്തോടെ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്.

മലയാള സിനിമയുടെ കഥപറച്ചിലിന്റെ മികവിനെ, ഗുസ്തി വിനോദത്തിന്റെ വലിയ ഊർജ്ജവുമായി സംയോജിപ്പിക്കുക എന്നതാണ് 'ചത്ത പച്ചാ- റിംഗ് ഓഫ് റൗഡീസു'മായി എത്തുന്ന ഷിഹാൻ ഷൌക്കത്തിന്റെ ലക്ഷ്യം. എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ. ഛായാഗ്രാഹകൻ- ചന്ദ്രു സെൽവരാജ്. ആക്ഷൻ- കലൈ കിങ്‌സൺ. വസ്ത്രാലങ്കാരം- മെൽവി. മേക്കപ്പ്- റോണക്സ് സേവ്യർ. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News