ലോക പ്രശസ്തമായ ഡബ്ല്യുഡബ്ല്യുഡബ്ല്യു റെസ്ലിങ്ങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന "ചത്ത പച്ച- റിങ് ഓഫ് റൗഡീസ്" എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റെത്തി. ചിത്രത്തിലെ റോഷൻ മാത്യുവിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. വെട്രി എന്നാണ് റോഷന്റെ കഥാപാത്രത്തിന്റെ പേര്. വില്ലനായാണോ റോഷൻ ചിത്രത്തിലെത്തുന്നത് എന്ന സംശയമാണ് പോസ്റ്റർ വന്നതോടെ പ്രേക്ഷകർക്കിടയിൽ ഉയരുന്നത്.
ഒരു പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എന്റെർടെയ്നർ ആണ് "ചത്ത പച്ച- റിങ് ഓഫ് റൗഡീസ്". ഫോർട്ട് കൊച്ചിയിലെ ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യുഡബ്ല്യുഡബ്ല്യു സ്റ്റൈൽ റെസ്ലിങ് ക്ലബിനെയും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. 2026 ജനുവരിയിൽ ചിത്രം റിലീസിനെത്തും.
അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവരും നിർമാണത്തിൽ പങ്കാളികളാകുന്നു. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ് ജോർജ്, സുനിൽ സിങ് എന്നിവരും ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകുന്നുണ്ട്.
അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മോഹൻലാലിന്റ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുമുള്ള വ്യക്തിയാണ് അദ്വൈത്. പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്‌സാൻ- ലോയ് ടീം ഈ ചിത്രത്തിലൂടെ മലയാളത്തിൽ സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുകയാണ്. വിനായക് ശശികുമാറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്.
എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ. ഛായാഗ്രാഹകൻ- ചന്ദ്രു സെൽവരാജ്. ആക്ഷൻ- കലൈ കിങ്‌സൺ. വസ്ത്രാലങ്കാരം- മെൽവി. മേക്കപ്പ്- റോണക്സ് സേവ്യർ. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









