Chatha Pacha: The Ring of Rowdies: റെസ്ലിങ് ആക്ഷൻ കാർണിവലുമായി 'ചത്താ പച്ച - റിങ് ഓഫ് റൗഡീസ്'; ട്രെയ്‌ലർ പുറത്തിറക്കി

Chatha Pacha The Ring of Rowdies: 2026 ജനുവരി 22 ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Written by - Roniya Baby | Last Updated : Jan 15, 2026, 11:51 PM IST
  • നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
  • റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്
Chatha Pacha: The Ring of Rowdies: റെസ്ലിങ് ആക്ഷൻ കാർണിവലുമായി 'ചത്താ പച്ച - റിങ് ഓഫ് റൗഡീസ്'; ട്രെയ്‌ലർ പുറത്തിറക്കി

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസിന്റെ ട്രെയ്‌ലർ പുറത്ത്. മലയാള സിനിമാ പ്രേക്ഷകർ ഇതുവരെ വെള്ളിത്തിരയിൽ കാണാത്ത ആക്ഷൻ വിസ്മയമാണ് ചിത്രത്തിലൂടെ എത്തിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

Add Zee News as a Preferred Source

മിനി സ്‌ക്രീനിൽ മാത്രം കണ്ടു പരിചരിച്ച WWE റെസ്ലിങിന്റെ ആവേശവും ഡ്രാമയും ത്രില്ലുമെല്ലാം വമ്പൻ കാൻവാസിൽ വെള്ളിത്തിരയിൽ തിളങ്ങുന്ന കാഴ്ചയാണ് ചിത്രം സമ്മാനിക്കാനൊരുങ്ങുന്നതെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. 2026 ജനുവരി 22 ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും.

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ ഗംഭീര ആക്ഷനും ഒപ്പം കോമഡിയും ഇമോഷനും കൃത്യമായ അളവിൽ കോർത്തിണക്കിയാണ് ചിത്രം കഥ പറയുന്നതെന്നും, ചിത്രത്തിൽ പ്രേക്ഷകരെ കാത്ത് ഒട്ടേറെ സസ്പെൻസുകൾ ഒളിച്ചിരുപ്പുണ്ടെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നു. 

നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ് ആണ്. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ഇവർ ഈണം പകർന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക്, നാട്ടിലെ റൗഡീസ് ഗാനം എന്നിവ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായിട്ടുണ്ട്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിലും എത്തുന്നുണ്ട്. അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും ലുക്കും അണിയറ പ്രവർത്തകർ സസ്പെൻസ് ആയാണ് സൂക്ഷിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ വ്യത്യസ്തമായ രൂപവും ഭാവവും സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. 

സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ ജയൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 115 ലധികം രാജ്യങ്ങളിൽ ആണ് ചിത്രം റിലീസ് പ്ലാൻ ചെയ്യുന്നത്.

ആഗോള  വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്ചേഴ്സുമായി സഹകരിച്ചാണ് ചിത്രത്തിന്റെ ടീം ഈ വമ്പൻ റിലീസ് ഒരുക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രത്തിൻ്റെ നോർത്ത് ഇന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയത് ബോളിവുഡിലെ വമ്പൻ ടീമായ ധർമ്മ പ്രൊഡക്ഷൻസ് ആണ്. അവർ ആദ്യമായി വിതരണം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് "ചത്താ പച്ച". തെലുങ്ക് സംസ്ഥാനങ്ങളിൽ മൈത്രി മൂവി മേക്കേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രം, തമിഴ്നാട്- കർണാടക സംസ്ഥാനങ്ങളിൽ എത്തിക്കുന്നത് പിവിആർ ഇനോക്സ് പിക്ചേഴ്സ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും. ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് ടി സീരിസ് ആണ്.

ഛായാഗ്രഹണം- ആനന്ദ് സി ചന്ദ്രൻ, അഡീഷണൽ ഛായാഗ്രഹണം- ജോമോൻ ടി ജോൺ, സുദീപ് ഇളമൻ, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, ആക്ഷൻ-  കലൈ കിങ്സൺ, വസ്ത്രാലങ്കാരം- മെൽവി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്,  ആർട്ട്‌- സുനിൽ ദാസ്,  സൌണ്ട് ഡിസൈൻ-ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ.

സൌണ്ട് മിക്സ്-അരവിന്ദ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ-അരീഷ് അസ്ലം, ജിബിൻ ജോൺ, സ്റ്റിൽ ഫോട്ടോഗ്രാഫി-അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്-ശ്രീക് വാരിയർ, പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്സ്, വിഷ്വൽ ഇഫക്റ്റുകൾ-വിശ്വ എഫ്എക്സ്, ഡിഐ-കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ആനിമേഷനുകൾ-യുനോയിയൻസ്, ബഹുഭാഷാ ഡബ്ബിംഗ് ഡയറക്ടർ-ആർപി ബാല (ആർപി സ്റ്റുഡിയോസ്),  മർച്ചൻഡൈസ് പാർട്ണർ-ഫുൾ ഫിലിമി, പിആർഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News