നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട യുവാവിന് ഇഷ്ട 'ന്യൂഡ്സ്' അയച്ചു നല്‍കി ഗായിക!!

mk_the_don എന്ന ഫേസ്ബുക്ക്‌ അക്കൗണ്ടില്‍ നിന്നാണ് 'നഗ്ന ചിത്രങ്ങള്‍ അയക്കൂ' (Send Nudesss) എന്ന സന്ദേശം ചിന്മയിയ്ക്ക് ലഭിച്ചത്. 

Last Updated : May 22, 2019, 03:45 PM IST
നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട യുവാവിന് ഇഷ്ട 'ന്യൂഡ്സ്' അയച്ചു നല്‍കി   ഗായിക!!

ഗാനരചയിതാവ് വൈരമുത്തു, നടന്‍ രാധാ രവി എന്നിവർക്കെതിരെ ആരോപണമുന്നയിച്ച് 'മീടൂ' ക്യാമ്പയിന് ശക്തി പകര്‍ന്ന മുഖമാണ് ഗായിക ചിന്മയിയുടേത്. 

പ്രമുഖരായ ആളുകള്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ ചിന്മയിയ്ക്കെതിരെ അശ്ലീല ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

മീ ടൂ വെളിപ്പെടുത്തലിന് ശേഷം നിരവധി അശ്ലീല സന്ദേശങ്ങള്‍ തന്നെ തേടിയെത്താറുണ്ടെന്ന് ചിന്മയി വെളിപ്പെടുത്തിയിരുന്നു. സമാന രീതിയില്‍ ചിന്മയിയ്ക്ക് വന്ന ഒരു സന്ദേശമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

ചിന്മയി തന്നെയാണ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. തന്‍റെ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട യുവാവിന് തമാശ രൂപേണ മറുപടി നല്‍കിയാണ്‌ ചിന്മയി പ്രതികരിച്ചത്. 

mk_the_don എന്ന ഫേസ്ബുക്ക്‌ അക്കൗണ്ടില്‍ നിന്നാണ് 'നഗ്ന ചിത്രങ്ങള്‍ അയക്കൂ' (Send Nudesss) എന്ന സന്ദേശം ചിന്മയിയ്ക്ക് ലഭിച്ചത്. 

'എന്‍റെ പ്രിയപ്പെട്ട ചില ന്യൂഡ്‌സ്' (Some of my favourite nudes) എന്ന് കുറിച്ച ചിന്മയി ന്യൂഡ്‌ ലിപ്സ്റ്റിക് ഷേഡുകളുടെ ചിത്രം അയച്ചു നല്‍കുകയായിരുന്നു. 

ത്വക്കിന്‍റെ നിറത്തിലുള്ള ലിപ്സ്റ്റികിനാണ് ന്യൂഡ്‌ ലിപ്സ്റ്റിക് എന്ന് പറയുന്നത്. ഇരുപത് മുതല്‍ മുപ്പത് തരത്തിലുള്ള ഷേഡുകളാണ് ഈ വിഭാഗത്തിന് കീഴില്‍ വരുന്നത്.

Trending News