)
മലയാളത്തിൽ ശക്തമായ കഥാപാത്രവുമായി എത്തുകയാണ് പ്രിയ നടി മധുബാല. ഇന്ദ്രൻസ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സംവിധായകൻ മണിരത്നം ആണ് പോസ്റ്റർ റിലീസ് ചെയ്തത്. ചിന്ന ചിന്ന ആസൈ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയാളത്തിൽ കുറെ വർഷക്കാലത്തെ ഇടവേളക്കു ശേഷമാണ് മധുബാല അഭിനയിക്കുന്നത്.
വാരണാസിയിലാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ചിത്രം വൻ വിജയമാകട്ടെയെന്നാണ് പോസ്റ്റർ റിലീസ് ചെയ്ത് കൊണ്ട് മണിരത്നം അഭിപ്രായപ്പെട്ടത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. ഏറെ ശ്രദ്ധ നേടിയ ഹ്രസ്വചിത്രമാണ് 'എന്റെ നാരായണിക്ക്' എന്നത്. ഇതിന് ശേഷം വർഷാ വാസുദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ചിന്ന ചിന്ന ആസൈ. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ഛായാഗ്രഹണം: ഫയിസ് സിദ്ധിക്ക്, സംഗീതസംവിധാനം: ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, സ്റ്റിൽസ്: നവീൻ മുരളി, ലൈൻ പ്രൊഡ്യൂസർ : ബിജു കോശി,ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറിയൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.