തുടര്‍ച്ചയായി ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച സംവിധായകനാണ് എസ്.എസ്. രാജമൗലി. മിക്ക നടന്മാരും രാജമൗലിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ സ്വപ്നം കാണുമ്പോള്‍, അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ച നടനാണ് ചിരഞ്ജീവി.
ഒരിക്കല്‍, ഗോഡ്ഫാദര്‍ എന്ന സിനിമയുടെ പ്രമോഷനിടെയാണ്,ബാഹുബലി സംവിധായകനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കാത്തതിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ചിരഞ്ജീവി വെളിപ്പെടുത്തിയത്.
രാജമൗലി ഒരു സിനിമയ്ക്ക് വേണ്ടി ധാരാളം സമയം ചെലവഴിക്കുന്നു. ഏകദേശം 4-5 വര്‍ഷം അദ്ദേഹം ഒരു സിനിമയ്ക്കായി ചെലവഴിക്കുന്നു. ഞാന്‍ ഒരേസമയം നാല് സിനിമകളുടെ ഷൂട്ടിംഗ് നടത്തുകയാണ്. 3-4 വര്‍ഷം ഒരു സിനിമയില്‍ മാത്രം ജോലി ചെയ്യുന്നത് പ്രായോഗികമല്ലെന്നും ചിരഞ്ജീവി പറഞ്ഞു.
രാജമൗലിക്കൊപ്പം മാത്രം പ്രവര്‍ത്തിച്ചുകൊണ്ട് ഒരു പാന്‍-ഇന്ത്യ താരമായി സ്വയം തെളിയിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതുകൊണ്ടാണ് എനിക്ക് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതെന്നും ചിരഞ്ജീവി വ്യക്തമാക്കി.
ചിരഞ്ജീവി ഇതുവരെ എസ്.എസ്. രാജമൗലിയുമായി പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ മകന്‍ രാം ചരണ്‍ ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിനു വേണ്ടി രാജാമൗലിയോട് ഒപ്പം പ്രവര്‍ത്തിച്ചു. ആഗോള തലത്തില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍
അതേസമയം, മഹേഷ് ബാബു, പ്രിയങ്ക ചോപ്ര ജോനാസ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടടങആ29 എന്ന അടുത്ത ഗ്ലോബട്രോട്ടറിന്റെ ചിത്രീകരണ തിരക്കിലാണ് എസ്.എസ്. രാജമൗലി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









