ചിയാന്‍ വിക്രം മലയാളത്തിലേക്ക്...?

1970 കളിലെ മലപ്പുറ൦ പശ്ചാത്തലമാക്കി നടക്കുന്ന കഥയാണ് ചിത്രത്തിന്‍റെ പ്രമേയം.  

Last Updated : Oct 31, 2018, 09:43 AM IST
ചിയാന്‍ വിക്രം മലയാളത്തിലേക്ക്...?

മിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രം മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം താരം തിരിച്ച് വരവ് നടത്തുന്നത്. 

ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. 1970 കളിലെ മലപ്പുറ൦ പശ്ചാത്തലമാക്കി നടക്കുന്ന കഥയാണ് ചിത്രത്തിന്‍റെ പ്രമേയം.  

'ഉണ്ട' എന്ന മമ്മൂട്ടി ചിത്രത്തിന്‍റെ  രചന നിര്‍വഹിച്ച ഹര്‍ഷാദ് ആണ് ഈ ചിത്രത്തിന്‍റെയും രചന നിര്‍വഹിച്ചിരിക്കുന്നത്. രാജേഷ് എം സെല്‍വ ഒരുക്കുന്ന തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കുകളിലാണ് വിക്രമിപ്പോള്‍. 

ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ട്രാന്‍സ് എന്ന ചിത്രമാണ് അന്‍വറിന്‍റെ സംവിധാനത്തില്‍ ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നത്. കരിയറില്‍ അന്‍വര്‍ ചെയ്യുന്ന അഞ്ചാമത്തെ ഫീച്ചര്‍ ഫിലിം ആണ് ട്രാന്‍സ്.  

 

 

 

 

Trending News