കൊച്ചി: കാത്തിരുന്ന ചിത്രങ്ങളുടെ റിലീസ് ദിവസം ജോലിയിൽ നിന്ന് ലീവ് എടുത്ത് തിയേറ്ററുകളിൽ പോകുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണാൻ ശ്രമിക്കും ചിലർ. അത്തരത്തിൽ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു വമ്പൻ ചിത്രമാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന നിലയിൽ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. മാർച്ച് 27നാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്. അവധി ദിവസമല്ലാത്തതിനാൽ ചിത്രം റിലീസ് ദിനം തന്നെ കാണാൻ പലർക്കും സാധിക്കില്ല.
എന്നാൽ എമ്പുരാൻ റിലീസ് പ്രമാണിച്ച് ജീവനക്കാർക്ക് അവധി നൽകിയിരിക്കുകയാണ് ഒരു കമ്പനി. കൊച്ചിയിലെ എസ്‍തെറ്റ് എന്ന സ്റ്റാര്‍ടപ്പ് കമ്പനിയാണ് ജീവനക്കാർക്ക് അവധി നൽകിയിരിക്കുന്നത്. മാർച്ച് 27ന് കമ്പനിയിലെ ജീവനക്കാർക്ക് ഹാഫ് ഡേ അതായത് ഉച്ചയ്ക്ക് 12 മണിവരെ അവധി നൽകിയിരിക്കുകയാണ് എസ്തെറ്റ്. വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയാണിത്. ഉടമകൾ കടുത്ത മോഹൻലാൽ ആരാധകരായതിനാലാണ് ജീവനക്കാർക്ക് അവധി നൽകാൻ തീരുമാനിച്ചത്. കൂടാതെ ജീവനക്കാർക്ക് സിനിമ ടിക്കറ്റും നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.