ദൈവങ്ങളെക്കുറിച്ചുള്ള വിവാദ പ്രസ്താവനയിൽ സംവിധാകൻ എസ്.എസ് രാജമൗലിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. രാഷ്ട്രീയ വാനരസേനയുടെ പരാതിയിലാണ് കേസെടുത്തത്. രാജമൗലി - മഹേഷ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'വാരണാസി' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിനിടെയായിരുന്നു സംവിധായകന്റെ വിവാദ പ്രസ്താവന.
താൻ ദൈവ വിശ്വാസിയല്ലെന്നായിരുന്നു ഇവന്റിനിടെ രാജമൗലി പറഞ്ഞത്. പരിപാടിക്കിടെ ഉണ്ടായ സാങ്കേതിക തകരാറിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ദൈവവിശ്വാസത്തെ കുറിച്ച് പറഞ്ഞത്.
Also Read: Actress Urmila Unni Joins BJP: 'ഞാനൊരു മോദി ഫാൻ'; ബിജെപിയിൽ ചേർന്ന് നടി ഊർമിള ഉണ്ണി
"എന്നെ സംബന്ധിച്ച് ഇതൊരു വൈകാരിക നിമിഷമാണ്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. എല്ലാം ഹനുമാൻ സ്വാമി നോക്കിക്കോളുമെന്ന് എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട്. ഇങ്ങനെയാണോ അദ്ദേഹം എല്ലാം നോക്കുന്നത്? അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നു.
എന്‍റെ ഭാര്യക്കും ഹനുമാൻ സ്വാമിയോട് ഇഷ്ടമാണ്. ഹനുമാൻ സ്വാമി അവളുടെ സുഹൃത്താണെന്ന രീതിയിലാണ് അവൾ പെരുമാറുന്നതും ഹനുമാനോട് സംസാരിക്കുന്നതും. അവളോടും എനിക്ക് ദേഷ്യം വന്നിരുന്നു. എന്‍റെ അച്ഛൻ ഹനുമാൻ സ്വാമിയെക്കുറിച്ച് സംസാരിക്കുകയും വിജയത്തിനായിഹനുമാൻ സ്വാമിയുടെ അനുഗ്രഹം നേടാൻ നിർദ്ദേശിക്കുകയും ചെയ്തപ്പോൾ എനിക്ക് വല്ലാതെ ദേഷ്യം വന്നു." എന്നാണ് രാജമൗലി പറഞ്ഞത്.
വിവാദ പ്രസ്താവനയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ രാജമൗലിക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്. നേരിടേണ്ടി വന്നു. തുടർന്നാണ് ഇപ്പോൾ രാഷ്ട്രീയ വാനരസേന പരാതി നൽകിയത്. രാജമൗലിയുടെ പ്രസ്താവന ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് അവർ ആരോപിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ രാജമൗലി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









