)
ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലി പ്രേക്ഷകരിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇന്നലെ തുടങ്ങിയിരുന്നു. ബുക്കിംഗ് തുടങ്ങി 24 മണിക്കൂറിൽ വമ്പൻ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. 45 കോടിയിൽ അധികം ചിത്രം പ്രീസെയിലിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇങ്ങനെ പോയാൽ റിലീസിന് മുൻപ് തന്നെ സിനിമ നൂറ് കോടി നേടുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. ലോകേഷ് ഒരുക്കിയ വിജയ് ചിത്രം ലിയോ പ്രീ സെയിലിലൂടെ മാത്രം 100 കോടി നേടിയിരുന്നു. ഇത് പോലെ തന്നെ കൂലിയും റെക്കോർഡുകൾ തകർക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. ഇതിനോടകം ചിത്രത്തിന് വമ്പൻ ഹൈപ്പ് ലഭിച്ചുകഴിഞ്ഞു. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. അതും ചിത്രത്തിലുള്ള പ്രതീക്ഷ ഉയർത്തുന്നതാണ്.
#Coolie Global pre-sale numbers have exceeded ₹45 Cr and are expected to reach ₹100 Cr before the FDFS begins, similar to #Leo.
— AB George (@AbGeorge_) August 9, 2025
Superstar @rajinikanth - @Dir_Lokesh combination creates sensation in box-office
Five more days... pic.twitter.com/qaKKwCg3Wj
നാഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര, സൗബിൻ, ശ്രുതി ഹസ്സൻ, സത്യരാജ് തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സർപ്രൈസ് താരങ്ങളും ചിത്രത്തിലുണ്ടോ എന്നറിയാൻ കാത്തിരിക്കേണ്ടിയിരിക്കുന്നു. ആദ്യമായാണ് ലോകേഷും രജനികാന്തും ഒന്നിക്കുന്നത്. കൂലിയുടെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓഗസ്റ്റ് 14നാണ് ചിത്രത്തിന്റെ റിലീസ്. കേരളത്തിൽ രാവിലെ 6 മണിക്കാണ് ആദ്യ ഷോ തുടങ്ങുക. തമിഴ്നാട്ടിൽ 9 മണിക്ക് മാത്രമെ ഷോ തുടങ്ങുകയുള്ളൂ.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലി നിർമ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.