)
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് കൂലി. ചിത്രം പ്രേക്ഷകരിലേക്കെത്താൻ ഇനി വെറും 12 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിലെത്തും. അതിന് മുൻപായി പ്രേക്ഷകർ ഏവരും കാത്തിരുന്ന ട്രെയിലർ ഇന്നെത്തുകയാണ്. വൈകിട്ട് 7 മണിക്ക് കൂലിയുടെ ട്രെയിലർ റിലീസ് ചെയ്യും. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്.
ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയിരിക്കുന്നത്. അത്രയധികം വയലൻസ് ആയിരിക്കും ചിത്രത്തിലുണ്ടാകുക എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ലോകേഷിന്റെ ഇതുവരെയുള്ള ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്. ആ പ്രതീക്ഷയിൽ തന്നെയാണ് ഈ ചിത്രത്തിനായും പ്രേക്ഷകർ കാത്തിരിക്കുന്നത്.
നാഗാർജുനയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ നെഗറ്റീവ് റോൾ ആണ് താരം ചെയ്യുന്നത്. നടൻ ആമിർ ഖാനും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് കാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.