Coolie Song: 'തലൈവർ ആട്ടത്തെ സക്രീനിൽ പാക്കലാം; ഇത് അനിരുദ്ധ് ആട്ടം', ചികിട്ടു സോങ്ങിന് ചുവടുവെച്ച് രാജേന്ദറും

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും.   

Written by - Zee Malayalam News Desk | Last Updated : Jun 25, 2025, 08:12 PM IST
  • നിലവിൽ കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്.
  • ഓഗസ്റ്റ് 14ന് ചിത്രം റിലീസ് ചെയ്യും.
  • ലിയോയ്ക്ക് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Coolie Song: 'തലൈവർ ആട്ടത്തെ സക്രീനിൽ പാക്കലാം; ഇത് അനിരുദ്ധ് ആട്ടം', ചികിട്ടു സോങ്ങിന് ചുവടുവെച്ച് രാജേന്ദറും

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലിയിലെ ആദ്യ വീഡിയോ ​ഗാനം പുറത്തുവിട്ടു. ചികിട്ടു എന്ന ​ഗാനമാണ് കൂലി ടീം പുറത്തിറക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ​ഗാനം ഒരുക്കിയത്. അനിരുദ്ധ് തന്നെയാണ് ​ഗാനരം​ഗത്തിലുള്ളത്. നടൻ ടി രാജേന്ദറും ​ഗാനത്തിന് ചുവടുവയ്ക്കുന്നുണ്ട്. കൊറിയോ​ഗ്രാഫർ സാന്റി മാസ്റ്ററും ​ഗാനരം​ഗത്തിൽ എത്തുന്നുണ്ട്. ടി രാജേന്ദർ, അറിവ്, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് അറിവ് ആണ്.

Add Zee News as a Preferred Source

​ഗാനരം​ഗത്തിലെ അനിരുദ്ധിന്റെ ഡാൻസും മാസുമാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. അനിരുദ്ധും രാജേന്ദറും സാന്ഡറി മാസ്റ്ററും ചേർന്ന് ​ഗാനരം​ഗം കൊഴുപ്പിച്ചിട്ടുണ്ട്. ഇനി സ്ക്രീനിൽ തലൈവരുടെ ആട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

 

നിലവിൽ കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്. ഓഗസ്റ്റ് 14ന് ചിത്രം റിലീസ് ചെയ്യും. ലിയോയ്ക്ക് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ, ജൂനിയർ എംജിആർ, മോനിഷ ബ്ലെസി, കാളി വെങ്കട്ട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. കൂലിയുടെ ബജറ്റ് 350 കോടിയെന്നാണ് റിപ്പോർട്ടുകൾ.

Also Read: Actor Mammootty: 'ഹലോ...മമ്മൂട്ടിയാണ്...'; ലഹരിമരുന്നിനെതിരെ സര്‍ക്കാരുമായി കൈകോര്‍ത്ത് "ടോക് ടു മമ്മൂക്ക"

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഏകദേശം 81 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഓവർസീസ് വിതരണാവാകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.സിനിമയുടെ തെലുങ്ക് റൈറ്റ്‌സ് നാഗാർജുനയുടെ ബാനറായ അന്നപൂർണ സ്റ്റുഡിയോസ് സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. 60 കോടി രൂപക്കാണ് ഈ ഡീൽ നടന്നതെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News