ലോകേഷ് കനകരാജ് ഒരുക്കുന്ന രജനികാന്ത് ചിത്രം കൂലിയുടെ പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ ഓവർസീസ് വിതരണവാകാശം വിറ്റുപോയ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏകദേശം 81 കോടി രൂപക്കാണ് ഈ ഡീൽ നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ ട്രാക്കർമാർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ് സിനിമയുടെ തന്നെ റെക്കോഡ് ഓവർസീസ് വിതരണത്തുകയാണ് കൂലിയുടേതെന്നാണ് വിവരം.
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസിനെത്തും. രജനികാന്തും ലോകേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അനിരുദ്ധ് ആണ് സംഗീത സംവിധായകൻ. ചിത്രത്തിൽ അതിഥി താരമായി ആമീർ ഖാനുമെത്തുന്നുണ്ട്.
Also Read: Actor Arya: നികുതി വെട്ടിച്ചു? നടന്‍ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് റെയ്ഡ്
ഓഗസ്റ്റ് 14 ന് ചിത്രം തിയേറ്ററിൽ എത്തും. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങൾ. ഗിരീഷ് ഗംഗാധരൻ ആണ് കാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.