കൊറോണ വൈറസ് നിലവിളിച്ചോടും..! Master ടിക്കറ്റ് ബുക്കി൦ഗിന് ആരാധകരുടെ തിക്കും തിരക്കും
ഏറെ മാസങ്ങള്‍ക്ക് ശേഷം ഒട്ടുമിക്ക സംസ്ഥാനങ്ങളും സിനിമ തിയേറ്ററുകള്‍ തുറന്ന പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരിയ്ക്കുകയാണ്. കോവിഡ് നിബന്ധനകള്‍ പാലിച്ചാണ് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുക.
Chennai: ഏറെ മാസങ്ങള്‍ക്ക് ശേഷം ഒട്ടുമിക്ക സംസ്ഥാനങ്ങളും സിനിമ തിയേറ്ററുകള്‍ തുറന്ന പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരിയ്ക്കുകയാണ്. കോവിഡ് നിബന്ധനകള്‍ പാലിച്ചാണ് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുക.
തമിഴ് നാട്ടില്‍ നീണ്ട മാസങ്ങള്‍ക്ക് ശേഷം തിയേറ്ററുകള്‍ വീണ്ടും സജീവമാവുമ്പോള്‍ സൂപ്പര്‍താരം വിജയിന്‍റെ (Vijay) മാസ്റ്ററാണ് (Master) ആദ്യമായി പ്രേക്ഷകരിലേക്ക് എത്തുന്നത്. ജനുവരി 13നാണ് ചിത്ര൦ റിലീസ് ആകുന്നത്. 50% പേരെയാണ് തിയേറ്ററില്‍ പ്രവേശിപ്പിക്കുക.
അതേസമയം, മാസ്റ്ററി'ന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞിരിയ്ക്കുകയാണ്. എന്നാല്‍, തമിഴ് നാട്ടിലെ (Tamil Nadu) തിയേറ്ററുകള്‍ക്ക് മുന്നില്‍ കാണുന്ന കാഴ്ചകള്‍ ആശങ്ക ജനിപ്പിക്കുന്നതാണ്.
തിയേറ്ററിന്‍റെ മുന്‍പില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എത്തിയ ആരാധകരുടെ വന്‍ തിക്കും തിരക്കുമാണ്. കോവിഡ് (Covid-19) മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വിജയ് ആരാധകര്‍ കൂട്ടംകൂടിയിരിക്കുന്നത്. ചെന്നൈയിലെ തിയേറ്ററുകള്‍ക്ക് മുന്നിലെ തിരക്കിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്
ചെന്നൈയിലെ റാം, രോഹിണി എന്നീ തിയേറ്ററുകള്‍ക്ക് മുന്നില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇതില്‍ കൂടുതലും....
കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുക എന്നത് കാറ്റില്‍ പറത്തി, ക്യൂ പോലും പാലിക്കാതെ തിക്കിതിരക്കുകയാണ് ആരാധകക്കൂട്ടം.
എന്നാല്‍, ഇത് വലിയ നേട്ടമെന്ന തരത്തിലാണ് വിജയ് ആരാധകര്‍ പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനവും രൂക്ഷമാവുകയാണ്. സമൂഹത്തിനോട് ഉത്തരവാദിത്വമില്ലാതെയാണ് വിജയ് ആരാധകര്‍ പെരുമാറുന്നത് എന്ന് വിമര്‍ശിക്കുന്നവര്‍ ഏറെയാണ്.
ജനുവരി 13ന് പൊങ്കല്‍ റിലീസായാണ് മാസ്റ്റര്‍ ആരാധകരില്‍ എത്തുന്നത്. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്ന് തിയറ്ററില്‍ 100% പേരെയും പ്രവേശിപ്പിക്കാന്‍ ഉത്തരവ് നല്‍കിയിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
Also read: Master റിലീസ് തീയതി പ്രഖ്യാപിച്ചു
കോവിഡ് നിബന്ധനകള്‍ പാലിച്ച് ഒന്നിടവിട്ട സീറ്റുകളിലായിരിക്കും ആരാധകര്‍ക്ക് പ്രവേശനമുണ്ടാവുക.
ലോകേഷ് കനക രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നതായിരുന്നു.