കൊറോണ വൈറസ്‌;ലോക്ഡൌണ്‍ കവിതയെഴുതി ആനന്ദകരമാക്കൂ;ഒപ്പം സമ്മാനങ്ങള്‍ നേടൂ!

കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൌണ്‍ തുടങ്ങിയതോടെ രാജ്യതലസ്ഥാനത്തെ മലയാളി 

Updated: Mar 25, 2020, 08:22 PM IST
കൊറോണ വൈറസ്‌;ലോക്ഡൌണ്‍ കവിതയെഴുതി ആനന്ദകരമാക്കൂ;ഒപ്പം സമ്മാനങ്ങള്‍ നേടൂ!

ന്യൂഡെല്‍ഹി:കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൌണ്‍ തുടങ്ങിയതോടെ രാജ്യതലസ്ഥാനത്തെ മലയാളി 
വിദ്യാര്‍ഥികള്‍ക്ക് കവിതാ,കഥാ രചനാ മത്സരവുമായി കൈരളി സൗഹൃദവേദി,

നേരത്തെ കൊറോണ വൈറസ്‌ പടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ 
കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മരുന്നും ഭക്ഷണവും വിതരണം ചെയ്യുന്നതിന് സംഘടന രംഗത്തിറങ്ങിയിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൈരളി സൗഹൃദ
വേദി വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യ മത്സരം സംഘടിപ്പിക്കുന്നത്.

മൂന്നാഴ്ച്ചയ്ക്ക് ശേഷം ഏപ്രില്‍ 14 ന് ആണ് കഥയും കവിതയും അയക്കേണ്ട അവസാന തീയതി,
രചനാ മത്സരങ്ങള്‍ക്കായി നല്‍കിയിരിക്കുന്ന വിഷയങ്ങള്‍ ഏകാന്തത,അതിജീവനം എന്നിവയാണ്.ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് കൈരളി.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വായനാശീലം വളര്‍ത്തുക എന്നതാണ് സാഹിത്യ മത്സരത്തിലൂടെ കൈരളി ലക്ഷ്യമിടുന്നത്.റൂമിനുള്ളില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു 
വിനോദ ഉപാധിയായും ഈ സാഹിത്യ മത്സരത്തെ കാണാമെന്നും കൈരളിയുടെ ഭാരവാഹികള്‍ പറയുന്നു.മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 8506038404
എന്ന നമ്പരിലേക്ക് സൃഷ്ടികള്‍ വാട്സപ്പ് ചെയ്യാവുന്നതാണ്.താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 30 ന് മുന്‍പായി മേല്‍പ്പറഞ്ഞ നമ്പരില്‍ വിളിച്ചോ,മെസേജ് അയച്ചോ വാട്സപ്പ്
ചെയ്തോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്

Image preview