)
കൊച്ചി: മുൻ മാനേജരെ മർദ്ദിച്ചുവെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി. നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചത്. ഒക്ടോബർ 27ന് ഹാജരാകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
എന്നാൽ, മുൻ മാനേജർ വിപിൻ കുമാറിനെ മർദ്ദിച്ചിട്ടില്ലെന്നാണ് ഉണ്ണി മുകുന്ദന്റെ വാദം. പിടിവലി മാത്രമേ നടന്നിട്ടുള്ളൂവെന്നും മർദ്ദിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കിയിരുന്നു. പിടിവലിക്കിടെ മാനേജരുടെ കണ്ണട താഴെ വീണു പൊട്ടിയിരുന്നതായും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.
ഉണ്ണി മുകുന്ദൻ മാനേജരുടെ ഫ്ലാറ്റിൽ എത്തിയെന്നും പാർക്കിങ് സ്ഥലത്ത് വച്ച് പിടിവലിയുണ്ടായെന്നുമാണ് വാദം. മർദ്ദിച്ചതിന് സിസിടിവി ക്യാമറകളിലോ സാക്ഷിമൊഴികളിലോ തെളിവില്ല. പോലീസ് ഉണ്ണി മുകുന്ദന്റെയും പരാതിക്കാരന്റെയും മൊഴി വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഉണ്ണി മുകുന്ദന്റെ പ്രതിച്ഛായക്ക് മങ്ങലേൽക്കും വിധം മാനേജർ പ്രവർത്തിച്ചുവെന്നും ഇതിനെക്കുറിച്ച് ചോദിക്കാനാണ് ഫ്ലാറ്റിൽ എത്തിയതെന്നും ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്ത് എത്തിച്ച് മർദ്ദിച്ചുവെന്നുമായിരുന്നു മാനേജരുടെ പരാതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.