നടിയും എംപിയുമായ സുമലതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

കർണാടക മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പ ഉൾപ്പെടെയുള്ളവരെ സുമലത സന്ദർശിച്ചിട്ടുണ്ട്.

Last Updated : Jul 6, 2020, 09:18 PM IST
നടിയും എംപിയുമായ സുമലതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

നടി സുമലതയ്ക്ക് കോവിഡ് സ്ഥിതീകരിച്ചു. തന്റെ ട്വിറ്റർ പേജിലൂടെ താരം തന്നെയാണ് വിവരം പങ്കുവച്ചത്. 'പ്രിയപ്പെട്ടവരേ, ശനിയാഴ്ച ചെറിയ തലവേദനയും തൊണ്ട വേദനയും അനുഭവപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് പരിശോധിക്കാൻ തീരുമാനിച്ചതും. ഇന്നാണ് പരിശോധന ഫലം ലഭിച്ചത്. അത് പോസിറ്റീവ് ആണ്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണു നിർദേശം. അതിനാൽ ഞാൻ ഇപ്പോൾ ഹോം ക്വാറന്റീനിലാണ്. ’– സുമലത ട്വിറ്ററിൽ കുറിച്ചു. 

ഒരു എംപിയെന്ന നിലയിൽ നിരവധി കോവിഡ് ഹോട്സ്പോട്ടുകൾ സന്ദർശിക്കേണ്ടി വന്നിട്ടുണ്ടെന്നും, തൻ്റെ സമ്പർക്കത്തിലുണ്ടായിരുന്നവരെ കുറിച്ചുള്ള വിവരങ്ങൾ  സർക്കാറിന് കൈമാറിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി. 

ദൈവകൃപയാൽ ഇമ്മ്യൂണിറ്റി പവർ നല്ലതാണെന്നും, കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും സുമലത കൂട്ടിച്ചേർത്തു. 4 ട്വീറ്റുകളായാണ് എംപി വിവരങ്ങൾ പങ്കുവച്ചത്. തന്റെ ഒപ്പമുണ്ടായിരുന്നവർ എന്തെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ കോവിഡ് ടെസ്റ്റ് നടത്തണമെന്ന മുന്നറിയിപ്പും താരം നൽകി. കർണാടക മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പ ഉൾപ്പെടെയുള്ളവരെ സുമലത സന്ദർശിച്ചിട്ടുണ്ട്.

Also Read: സമൂഹ വ്യാപന സാധ്യത; കര്‍ണാടക അതിര്‍ത്തിയിൽ അതീവ ജാഗ്രത

കർണാടകയിലെ മാണ്ഡ്യയിൽനിന്നുമാണ്  സുമലത ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചത്. മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ ബഹുദൂരം പിന്നിലാക്കിയാണ് സുമലതയുടെ വിജയം. 

Trending News