)
രാജ്യത്തിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവച്ച് മകൾ വിസ്മയ. പുരസ്കാരം നേടിയ അച്ഛനെ അഭിനന്ദിച്ച് വിസ്മയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് കുറിപ്പ് വൈറലായി. മോഹൻലാൽ അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ കൊളാഷിനൊപ്പമാണ് കുറിപ്പ് പങ്കുവച്ചത്.
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയാണ് ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം. തന്റെ പുരസ്കാര നേട്ടത്തെ മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരമെന്നാണ് മോഹൻലാൽ വിശേഷിപ്പിച്ചത്. ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് നടൻ മോഹൻലാൽ. 2004ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ചിരുന്നു.
'അഭിനന്ദനങ്ങൾ അച്ഛാ... അതുല്യനായ കലാകാരൻ എന്ന നിലയിൽ, അതുല്യനായ മനുഷ്യൻ എന്ന നിലയിൽ, നിങ്ങളെ ഓർത്ത് ഞങ്ങൾ എല്ലാവരും അഭിമാനിക്കുന്നു' എന്നാണ് വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പോസ്റ്റിന് താഴെ മോഹൻലാലിന് അഭിനന്ദനവുമായി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.