തിരുവനന്തപുരം: കേരളവും പ്രകൃതി ദുരന്തമേഖലയായി മാറുകയാണെന്ന ആശങ്ക സമൂഹത്തിൽ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് സോഹൻ റോയ് സംവിധാനം ചെയ്ത 'ഡാം 999' എന്ന ചിത്രം വീണ്ടും റിലീസ് ചെയ്തിരിക്കുന്നത്. 2011ൽ റിലീസ് ചെയ്ത ചിത്രമാണ് ഡാം 999. ചിത്രത്തിന്റെ റീ റിലീസിന് മുന്നോടിയായി തിരുവനന്തപുരം ഏരീസ് പ്ലെക്സ് എസ്എൽ സിനിമാസിൽ റെഡ് കാർപെറ്റ് സ്ക്രീനിങ് നടന്നു.
4 K ഡോൾബി അറ്റ്മോസ് സംവിധാനത്തിൽ മലയാളം പകർപ്പാണ് റിലീസ് ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിലും തിയേറ്ററിൽ ചിത്രത്തിന്റെ പ്രദർശനം ഉണ്ടായിരിക്കുമെന്നും കുട്ടികൾക്കായി സൗജന്യ പ്രദർശനം നടത്തുമെന്നും സംവിധായകൻ സോഹൻ റോയ് പറഞ്ഞു. 13 വർഷത്തിന് ശേഷവും ഡാം 999 എന്ന സിനിമ സജീവ ചർച്ചാവിഷയമായിരിക്കുകയാണ് എന്നതിന്റെ തെളിവാണ് റീ റിലീസ് എന്നും ജനങ്ങൾക്കുള്ള ഒരു ബോധവൽക്കരണമായി ഇത് മാറട്ടെയെന്നും സംവിധായകൻ പറഞ്ഞു.
ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫർ അജയൻ വിൻസെന്റ്, നിർമാതാവ് അഭിനി സോഹൻ, സഹനിർമാതാവ് ഡോ. എൻ. പ്രഭിരാജ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ജോൺസ് ഇരിങ്ങോൾ തുടങ്ങിയവരോടൊപ്പം സിനിമ, സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലയിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
ചിത്രം പുറത്തിറങ്ങിയ കാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിനെ മുന്നിൽക്കണ്ട് നിർമിച്ച ചിത്രമാണ് അതെന്ന തെറ്റിദ്ധാരണയിൽ തമിഴ്നാട് ചിത്രത്തിന്റെ പ്രദർശനം നിരോധിച്ചിരുന്നു. 13 വർഷത്തിന് ശേഷം ഇപ്പോഴും ചിത്രത്തിന് തമിഴ്നാട്ടിൽ വിലക്ക് തുടരുകയാണ്. ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് നിർമിച്ച ഒരു നൂറ്റാണ്ട് പഴക്കമുള്ള ഗുരുതരാവസ്ഥയിലായ ഒരു അണക്കെട്ടിനെക്കുറിച്ചും അത് തകരുമ്പോൾ ഉണ്ടാവുന്ന ദുരന്തത്തെക്കുറിച്ചുമുള്ള കഥയാണ് ചിത്രം പറയുന്നത്.
ALSO READ: 'മാർക്കോ'യുടെ നിർമാതാവ് ഷെരീഫ് മുഹമ്മദും പെപ്പേയും ഒന്നിക്കുന്ന 'കാട്ടാളൻ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ
പാർലമെന്റ് തടസ്സപ്പെടുത്തുന്നത് അടക്കമുള്ള സംഘർഷങ്ങൾ അന്ന് ഉണ്ടായി. വിവിധ രാജ്യങ്ങളിലും ചിത്രം ഇതിനകം റീ റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും സാമൂഹിക മാധ്യമങ്ങളിൽ റിലീസ് ചെയ്തതോടെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വിനയ് റായി, ജോഷ്വാ ഫെഡറിക് സ്മിത്ത്, രജിത് കപൂർ, ലിൻഡ അൻസറിനോ, വിമല രാമൻ, ആശിഷ് വിദ്യാർത്ഥി, ജാലാ പീക്കറിങ്, പാർവതി രഞ്ജിത്ത്, മേഘ ബൂർമാൻ, ജിനീത്ത് രാത്, ഊർമ്മിള ഉണ്ണി, എസ് പി ശ്രീകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഹോളിവുഡ് താരം ജോഷ്വാ ഫെട്രിക് സ്മിത്ത്, ഗായിക കെഎസ് ചിത്ര, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, പത്മശ്രീ തോട്ടതരണി, സിനിമാറ്റോഗ്രഫർ അജയൻ വിൻസെന്റ്, പട്ടണം റഷീദ് തുടങ്ങിയവർ സിനിമയിറങ്ങി 10 വർഷം പിന്നിട്ടപ്പോൾ സംവിധായകൻ സോഹൻ റോയിയുമായി അനുഭവങ്ങൾ പങ്കുവയ്ക്കുവാൻ എത്തിയിരുന്നു.
2011ൽ 2Dയിൽ നിന്ന് 3Dയിലേക്കുള്ള കൺവേർഷൻ ടെക്നോളജിയിൽ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ കൂടിയായിരുന്നു ഇത്. നിരവധി അന്തർദേശീയ ബഹുമതികൾ നേടിയ ചിത്രമാണ് ഡാം 999. ഓസ്കർ ചുരുക്കപ്പട്ടികയിലേക്ക് മൂന്ന് കാറ്റഗറികളിലായി അഞ്ച് എൻട്രികൾ നേടി. ഗോൾഡൻ റൂസ്റ്റർ പുരസ്കാരത്തിന്റെ വിവിധ കാറ്റഗറികളിൽ മത്സരിക്കാനും ചിത്രം യോഗ്യത നേടി. ചൈനീസ് ഓസ്കർ എന്നറിയപ്പെടുന്ന ഈ അവാർഡിനായി മത്സരിക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ചിത്രമായിരുന്നു ഡാം 999.
ഇതോടൊപ്പം ഓസ്കാർ അക്കാദമി ലൈബ്രറിയിലെ 'പെർമനന്റ് കോർ കളക്ഷനിലേക്ക്' തെരഞ്ഞെടുക്കപ്പെടുക എന്ന അപൂർവ്വ നേട്ടവും ഈ ചിത്രത്തിന്റെ തിരക്കഥയ്ക്ക് കൈവരിക്കാൻ സാധിച്ചു. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരുന്നത്. തുടർന്നുള്ള വർഷങ്ങളിൽ 130ഓളം അന്തർദേശീയ ചലച്ചിത്രമേളകളിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









