'ദംഗല്‍' എന്ന സിനിമയുടെ തിരക്കഥ ഇഷ്ടപ്പെട്ടെങ്കിലും മഹാവീര്‍ സിംഗ് ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മടിച്ചതായും താരം പറഞ്ഞു.

2016 ല്‍ പുറത്തിറങ്ങിയ സിനിമയാണ് 'ദംഗല്‍'. ആമിര്‍ ഖാന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമാണത്. മുന്‍ ഗുസ്തിക്കാരനായ മഹാവീര്‍ സിങ് ഫോഗട്ടിന്റെയും ,അദ്ദേഹത്തിന്റെ മക്കളും ഗുസ്തിതാരങ്ങളുമായ ഗീത ഫോഗട്ടിന്റെയും ബബിത ഫോഗട്ടിന്റെയും ജീവിതകഥ പറയുന്ന സിനിമയാണ് 'ദംഗല്‍'.
എന്നാല്‍ അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായാണ് താരം എത്തിയത്. ആദ്യം ദംഗല്‍ സിനിമയുടെ പ്രോജക്റ്റ് താന്‍ നിരസിക്കുകയായിരുന്നു, പ്രോജക്റ്റ് ഏറ്റെടുക്കാന്‍ മടിച്ചതായും ആമിര്‍ വ്യക്തമാക്കി. ജസ്റ്റ് ടൂ ഫിലിമി എന്ന പോഡ്കാസ്റ്റ് ചാനലിന് നല്കിയ അഭിമുഖത്തില്‍, ആയിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തല്‍.
'സല്മാന് ഖാനും ഷാരൂഖ് ഖാനും തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ തിരക്കഥയുമായി സംവിധായകനെ തന്റെ അടുത്തേക്ക് അയച്ചതാണോ എന്ന് സംശയിച്ചെന്നും താരം താമശയായി പറഞ്ഞു.
താന്‍ എപ്പോഴും സിനിമകള്‍ തിരഞ്ഞെടുക്കുന്നത് ട്രന്‍ഡ് നോക്കിയല്ല മറിച്ച് തിരക്കഥകള്‍ ഇഷ്ടമാകുന്നത് അനുസരിച്ചാണ്. ബോക്സ് ഓഫീസ് പ്രവചനങ്ങളെക്കാള്‍ വ്യക്തിപരമായ ബോധ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് അതിന് ഉദാഹരണമാണ് ലഗാന്‍, പീപിലി ലൈവ്, ദംഗല്‍ എന്നീ ചിത്രങ്ങളെന്നും അദ്ദേഹം പറഞ്ഞു.
'ദംഗല്‍' എന്ന സിനിമയുടെ തിരക്കഥ ഇഷ്ടപ്പെട്ടെങ്കിലും മഹാവീര്‍ സിംഗ് ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താന്‍ ഉടന്‍ തയ്യാറായില്ലെന്ന് ആമിര്‍ പറഞ്ഞു. 'ധൂം 3' പൂര്‍ത്തിയാക്കിയപ്പോള്‍, വളരെ ചെറുപ്പവും ഫിറ്റുമായി ശരീരമായിരുന്നു,അതില്‍ നിന്നും തടിച്ച ശരീരമുള്ള ഒരു വൃദ്ധനായ പിതാവിനെ അവതരിപ്പിക്കാന്‍ താന്‍ മടിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാല്‍ ചിത്രത്തില്‍ ആമിര്‍ തന്നെ നായകന് ആകണമെന്ന നിലപാടില്‍ തിവാരി ഉറച്ചു നിന്നു. 10- 15 വര്‍ഷം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംവിധായകന് അത് സമ്മതിച്ചത് അത്ഭുതകരമായിരുന്നുവെന്നും താരം പറഞ്ഞു. ആദ്യമൊക്കെ നിരസിച്ചെങ്കിലും ദംഗലിന്റെ തിരക്കഥ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടതായും താരം പ്രതികരിച്ചു.
ദംഗല്‍' 2016 ലെ ഏറ്റവും വലിയ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററായി മാറുക മാത്രമല്ല, ചൈനയില്‍ 2,000 കോടി രൂപ മറികടന്ന് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തതായും ആമിര്‍ പങ്കുവെച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.