ദക്ഷിണേന്ത്യയിലെ പ്രശസ്തഗസൽ ഗായകനായ ഹരിഹരൻ നായകനായി അഭിനയിക്കുന്ന ദയാ ഭാരതി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സംവിധായകനായ പ്രിയദർശൻ പ്രകാശനം ചെയ്തു. അയോദ്ധ്യ ടെമ്പിൾ ടസ്റ്റിനു വേണ്ടി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഡോക്കുമെന്ററി ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചാണ് ഈ പ്രകാശന കർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽ സംവിധായകൻ കെ.ജി. വിജയകുമാർ. മാർക്കറ്റിംഗ് എക്സിക്കുട്ടീവ്-സിബി പടിയറ, എന്നിവരും പ്രശസ്ത നിർമ്മാതാവ് സെവൻ ആർട്ട്സ് വിജയകുമാറും ഈ പ്രകാശന കർമ്മത്തിൽ പങ്കുകൊണ്ടു.
ALSO READ: കരയാൻ പറഞ്ഞപ്പോൾ മനസ്സിലെത്തിയത് ഇൻ ഹരിഹർ നഗറിലെ ആ സീനായിരുന്നു; പക്ഷെ ലിജോ ചേട്ടൻ പറഞ്ഞത്..
തമ്പുരാൻ ഇൻ്റർനാഷണൽ ഫിലിം ആൻ്റ് ഇവൻ്റെ സിൻ്റെ ബാനറിൽ ബി. വിജയകുമാറും ചാരങ്ങാട്ട് അശോകനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കെ.ജി. വിജയകുമാർ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആദിവാസി മേഖലയിലെ ചൂഷണത്തിനെതിരേ വിരൽ ചൂണ്ടുന്ന ശക്തമായ പ്രമേയമാണ് ഈ ചിത്രത്തിൻ്റേത്. ഈ മേഖലയിലേക്ക് ഗായകൻ ഹരിഹരൻ കടന്നു വരുന്നതോടെ ചിത്രത്തിന് പുതിയ വഴിത്തിരിവ് ഉണ്ടാകുന്നു.
നെഹാസക്സേനാ, ദേശീയ അവാർഡ് ജേതാവ് നാഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത് ദിനേശ് പ്രഭാകർ, ഗോകുലം ഗോപാലൻ ഏ.വി.അനൂപ്,
ജയരാജ് നീലേശ്വരം, എന്നിവർക്കെഷം നിരവധി പുതുമുഖങ്ങളും യഥാർത്ഥ ആദിവാസികളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഗാനങ്ങൾ - പ്രഭാവർമ്മ ജയൻ തൊടുപുഴ, ഡാർവിൻ പിറവം. സംഗീതം. സ്റ്റിൽജു അർജുൻ ഹരിഹരൻ നാഞ്ചിയമ്മ, രാധിക അശോക്, ഒവിയാറ്റസ് അഗസ്റ്റിൻ, ഹരിത .വി. കുമാർ.ഐ. ഏ എസ് എന്നിവരാണു ഗായകർ.
ഛായാഗ്രഹണം - മെൽബിൻ ,സന്തോഷ്, എഡിറ്റിംഗ്- രതീഷ് മോഹൻ. കലാസംവിധാനം ലാലു തൃക്കളൂർ. മീഡിയാ എക്സിക്കുട്ടീവ് - സിബി പടിയറ
പ്രൊജക്റ്റ് ഡിസൈനർ- അനുക്കുട്ടൻ ഏറ്റുമാന്നൂർ ആതിരപ്പള്ളി, ആനക്കയം, അട്ടപ്പാടി, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. വാഴൂർ ജോസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.