Dear Students Movie: ഷൂട്ടിം​ഗ് കഴിഞ്ഞു, 'ഡിയർ സ്റ്റുഡന്റ്സ്' ഇനി തിയേറ്ററുകളിലേക്ക്; നിവിന്റെ തിരിച്ചുവരവ് കാത്ത് ആരാധകർ

നയൻതാര നായികയായെത്തുന്ന ചിത്രം നിർമ്മിക്കുന്നത് മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സാണ്.  

Written by - Zee Malayalam News Desk | Last Updated : Mar 23, 2025, 02:38 PM IST
  • ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി.
  • ഇക്കാര്യം അറിയിച്ച് കൊണ്ട് നിവിൻ പോളി തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് പങ്കുവെച്ചു.
Dear Students Movie: ഷൂട്ടിം​ഗ് കഴിഞ്ഞു, 'ഡിയർ സ്റ്റുഡന്റ്സ്' ഇനി തിയേറ്ററുകളിലേക്ക്; നിവിന്റെ തിരിച്ചുവരവ് കാത്ത് ആരാധകർ

'ലൗ ആക്ഷൻ ഡ്രാമ'ക്ക് ശേഷം നിവിൻ പോളി-നയൻതാര കോമ്പോ വീണ്ടും ഒന്നിക്കുന്ന 'ഡിയർ സ്റ്റുഡന്റ്സ്' അപ്ഡേറ്റെത്തി. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി. ഇക്കാര്യം അറിയിച്ച് കൊണ്ട് നിവിൻ പോളി തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് പങ്കുവെച്ചു. പാക്കപ്പ് വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായാൽ ചിത്രം പ്രേക്ഷകരിലേക്കെത്തും. 

നിവിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ഡിയർ സ്റ്റുഡന്റ്സ് ആരാധകർക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണ്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക. ജോർജ് ഫിലിപ്പ് റോയി, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഇവർ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. വിനീത് ജെയ്ൻ, നിവിൻ പോളി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

2019 സെപ്റ്റംബർ 5നാണ് ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ 'ലൗ ആക്ഷൻ ഡ്രാമ' തിയറ്റർ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ നിവിൻ പോളി-നയൻതാര കോമ്പോക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. നർമ്മം കലർന്ന കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന നിവിൻ ചിത്രത്തിൽ നയൻതാരയോടൊപ്പം തകർത്തഭിനയിച്ചതോടെ പ്രേക്ഷകരുടെ പ്രിയ ജോഡികളായി മാറിയിരുന്നു ഇവർ. ആ പ്രേക്ഷകരിലേക്കാണ് 'ഡിയർ സ്റ്റുഡൻസ്' എത്തുന്നത്.

Also Read: Empuraan Collection: അഡ്വാൻസ് കളക്ഷനിൽ റെക്കോർഡുകൾ തകർത്ത് എമ്പുരാന്റെ മുന്നേറ്റം; കണക്കുകൾ ഇങ്ങനെ...

 

സംഗീതം: മുജീബ് മജീദ്, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്ജ്, മ്യൂസിക് ഫൈനൽ മിക്സ്: എബിൻ പോൾ, പോസ്റ്റർ ഡിസൈൻ: ടൂണി ജോൺ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദർ, പിആർഒ: ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News