'വിരുഷ്കയ്ക്ക് ശേഷം ദീപ്‌വീര്‍'? പുതുവര്‍ഷത്തിലും താര വിവാഹത്തിന് സാക്ഷ്യമാകാന്‍ ബോളിവുഡ്

കഴിഞ്ഞ ഡിസംബറിൽ വിരാട് കൊഹ്‌ലിയുടേയും അനുഷ്ക ശര്‍മ്മയുടേയും വിവാഹത്തിന് തയ്യാറെടുത്ത ടിൻസൽ ടൗണ്‍ പുതുവര്‍ഷത്തില്‍ മറ്റൊരു വിവാഹത്തിനും സാക്ഷ്യം വഹിക്കുകയാണ്. ബോളിവുഡ് നടി ദീപിക പദുക്കോണിന്റേയും രൺവീർ സിംന്റേയും വിവാഹം ഉടൻ തന്നെ ഉണ്ടാകുമെന്നുള്ള അഭ്യൂഹങ്ങളാണ് ഇതിന് പിന്നില്‍.

Last Updated : Jan 4, 2018, 04:52 PM IST
'വിരുഷ്കയ്ക്ക് ശേഷം ദീപ്‌വീര്‍'? പുതുവര്‍ഷത്തിലും താര വിവാഹത്തിന് സാക്ഷ്യമാകാന്‍ ബോളിവുഡ്

കഴിഞ്ഞ ഡിസംബറിൽ വിരാട് കൊഹ്‌ലിയുടേയും അനുഷ്ക ശര്‍മ്മയുടേയും വിവാഹത്തിന് തയ്യാറെടുത്ത ടിൻസൽ ടൗണ്‍ പുതുവര്‍ഷത്തില്‍ മറ്റൊരു വിവാഹത്തിനും സാക്ഷ്യം വഹിക്കുകയാണ്. ബോളിവുഡ് നടി ദീപിക പദുക്കോണിന്റേയും രൺവീർ സിംന്റേയും വിവാഹം ഉടൻ തന്നെ ഉണ്ടാകുമെന്നുള്ള അഭ്യൂഹങ്ങളാണ് ഇതിന് പിന്നില്‍.

രൺവീറിന്റേയും ദീപികയുടേയും വിവാഹ നിശ്ചയം ദീപികയുടെ പിറന്നാൾ ദിനമായ നാളെ ഉണ്ടാകുമെന്നാണ് വിശ്വാസവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മാലിദ്വീപില്‍ വെച്ച് ഇരുവരും മോതിരം മാറുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ഈ മാസം 5ന് 32 വയസ് തികയുന്ന ദീപികയുടെ വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. തന്‍റെ പിറന്നാള്‍ ദിനത്തില്‍, കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്ന രൺവീർ സിംഗുമായുള്ള വിവാഹ മോതിരം കൈമാറുമെന്നും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നു.

2013 ല്‍ ഗോലിയോം കി രാസലീല-രാംലീല എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രമായിരുന്നു ഇത്. ചിത്രം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 

ചിത്രം റിലീസ് ചെയ്യപ്പെട്ടതോടെ ദീപ്‌വീര്‍ എന്നാണ് ഈ താര ജോഡികള്‍ ബോളിവുഡില്‍ അറിയപ്പെട്ടിരുന്നത്. തുടര്‍ന്ന് ബാജിറാവു മസ്താനിയിലും ഇരുവരും ശ്രദ്ധേയ വേഷങ്ങളില്‍ എത്തി. ഹോമി അദാജനിയയുടെ ഫൈന്‍ഡിംഗ് ഫാനി എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചിട്ടുണ്ട്.

Trending News