close

News WrapGet Handpicked Stories from our editors directly to your mailbox

viral video: ദീപികയുടെ പെരുമാറ്റം വൈറലാകുന്നു!!

ദീപികയുടെ വിനയത്തോടെയുള്ള ഈ പെരുമാറ്റത്തെ വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍.   

Updated: Jun 24, 2019, 04:06 PM IST
viral video: ദീപികയുടെ പെരുമാറ്റം വൈറലാകുന്നു!!

ബോളിവുഡ് സുന്ദരി ദീപിക പദുകോണിന്‍റെ പെരുമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും സത്യമാണ്.

വിമാനത്താവളത്തിലെത്തിയ ദീപികയോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. ഇത് കേട്ട് തിരിഞ്ഞുനിന്ന ദീപിക കാര്‍ഡ് പരിശോധിക്കണോയെന്ന് ചോദിക്കുകയും ബാഗില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് എടുത്തു ഉദ്യോഗസ്ഥനെ കാണിക്കുകയും ചെയ്തു.

ദീപികയുടെ ഈ പെരുമാറ്റമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  ദീപികയുടെ വിനയത്തോടെയുള്ള ഈ പെരുമാറ്റത്തെ വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍. 

വീഡിയോ കാണാം:

 

 
 
 
 

 
 
 
 
 
 
 
 
 

Thy shall always obey rules  #deepikapadukone

A post shared by Viral Bhayani (@viralbhayani) on

 

ദീപികയുടെ ഉടനെ പുറത്തിറങ്ങാനുള്ള ചിത്രം മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയുന്ന ഛപാക് ആണ്.  അതില്‍ ആസിഡ് ആക്രമണ ഇരയായ ലക്ഷ്മി അഗര്‍വാളിന്‍റെ വേഷമാണ് ദീപിക ചെയ്യുന്നത്. ലക്ഷ്മിയുടെ ജീവിത കഥയാണ് ഈ ചിത്രം.