രണ്‍വീറിനൊപ്പമുള്ള ചിത്രങ്ങള്‍ നിരസിച്ച് ദീപിക; കാരണം...

ഓണ്‍സ്ക്രീനിലും ഓഫ്സ്ക്രീനിലും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിംഗും.

Last Updated : Dec 1, 2019, 08:13 PM IST
രണ്‍വീറിനൊപ്പമുള്ള ചിത്രങ്ങള്‍ നിരസിച്ച് ദീപിക; കാരണം...

ഓണ്‍സ്ക്രീനിലും ഓഫ്സ്ക്രീനിലും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിംഗും.

ഇരുവരും ഒരുമിച്ചഭിനയിച്ച രാം ലീല, ബാജിറാവോ മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. 

മുന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ശര്‍മ്മയുടെ ജീവിത കഥ പറയുന്ന '83'യിലൂടെ വിവാഹ ശേഷം വീണ്ടും ഇരുവരും ഒന്നിക്കുകയാണ്. കപില്‍ സിങ് ആയി രണ്‍വീറും ഭാര്യ റോമി ഭാട്ടിയ ആയി ദീപികയും എത്തും.

എന്നാല്‍, രണ്‍വീറിനൊപ്പമുള്ള മൂന്ന് ചിത്രങ്ങള്‍ ദീപിക തുടര്‍ച്ചയായി വേണ്ടെന്നുവച്ചതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. 

തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങള്‍ ദീപിക നിരസിച്ചെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
ദമ്പതികളായി ഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിക്കേണ്ട എന്നാണ് ദീപികയുടെ തീരുമാനം എന്നാണ് ദീപികയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. 

സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത രാം ലീലയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. ഈ ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ കഥ പറയുന്ന ഛപ്പക് ആണ് ദീപികയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Trending News