ഗര്‍ഭിണിയാണോ? ഉത്തരവുമായി ദീപിക!!

വിവാഹശേഷം ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് '83'. 

Updated: Oct 14, 2019, 01:41 PM IST
ഗര്‍ഭിണിയാണോ? ഉത്തരവുമായി ദീപിക!!

രൺവീർ സി൦ഗും ദീപിക പദുക്കോണും ആരാധകരുടെ ഇഷ്ട താര ദമ്പതികളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ തന്നെ ഉള്ളവരാണ്.  

ഇരുവരുടെയും വിവാഹ ചിത്രങ്ങളും വിവാഹ ശേഷമുള്ള ചിത്രങ്ങളും ഏറെ ആകാംഷയോടെ കാത്തിരുന്നവരാണ് ആരാധകര്‍. 

ആറു വർഷത്തെ പ്രണയത്തിന് ശേഷ൦ വിവാഹിതരായ ഇരുവരുടെയും ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വലിയ ആരാധക ശ്രദ്ധയാണ് ലഭിക്കാറുള്ളത്. 

എന്നാല്‍, ഇരുവരുടെയും വിവാഹ ശേഷം ആരാധകരില്‍ നിന്നും കൂടുതല്‍ ഉയര്‍ന്ന ചോദ്യം ദീപിക ഗര്‍ഭിണിയാണോ? എന്നായിരുന്നു. 

നേരത്തെ രണ്‍വീറിന്‍റെ  ലൈവ് വീഡിയോയില്‍ താന്‍ ഗര്‍ഭിണിയാണെന്ന് സൂചന നല്‍കി ദീപിക രംഗത്തെത്തിയിരുന്നു. 

ഇന്‍സ്റ്റഗ്രാം ആരാധകര്‍ക്കായി രണ്‍വീര്‍ നടത്തിയ ലൈവിനിടെ തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നു൦ ദീപിക 'ഹായ് ഡാഡി' എന്ന സന്ദേശ൦ അയക്കുകയായിരുന്നു. 

കൂടാതെ, ഒരു ബേബി ഇമോജിയും, ലവ് ഇമോജിയും ദീപിക അതിനൊപ്പം ചേര്‍ത്തിരുന്നു. ചലച്ചിത്ര താരം അര്‍ജ്ജുന്‍ കപൂറും രണ്‍വീറിന്‍റെ ലൈവില്‍ കമന്‍റുമായെത്തിയിരുന്നു.

ചേട്ടനും ചേട്ടത്തിയും നിങ്ങള്‍ക്ക് ഒരാളെ തരാന്‍ പോകുന്നു (Baba, Bhabhi is gonna give you one)- എന്നായിരുന്നു അര്‍ജ്ജുന്‍റെ കമന്‍റ്.

ദീപികയുടെയും അര്‍ജ്ജുന്‍റെയും കമന്‍റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ശേഷം ദീപികയുടെ 'കുട്ടി വയറ്' ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. 

2019ലെ ഐഫാ അവാര്‍ഡ്‌സിനായി അണിഞ്ഞൊരുങ്ങിയ താരത്തിന്‍റെ ചിത്രമായിരുന്നു പിന്നീട് ചര്‍ച്ചയായത്. 

ഗര്‍ഭിണിയാണോ? എന്ന ചോദ്യവുമായി ചിത്രത്തിന് താഴെ നിരവധി കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാല്‍, ആരാധകരുടെ ഈ സംശയത്തിനു മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ദീപികയിപ്പോള്‍. 

അത്തരം വാര്‍ത്തകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും തങ്ങള്‍ രണ്ട് പേരും അതേകുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടില്ലെന്നുമാണ് ദീപികയുടെ പ്രതികരണം. 

കുട്ടികള്‍ വേണമെന്നാണ് ആഗ്രഹമെങ്കിലും ഇപ്പോള്‍ കരിയറിനാണ് കൂടുതൽ പ്രധാന്യം നൽകുന്നതെന്നാണ് ദീപിക പറയുന്നത്. 

കബീർ സിംഗ് സംവിധാനം ചെയ്യുന്ന '83' എന്ന ചിത്രത്തിന്‍റെ തിരക്കിലാണിപ്പോൾ ഇരുവരും. വിവാഹശേഷം ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് '83'. 

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപറ്റൻ കപിൽ ദേവിന്‍റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ കപിലായാണ് രൺവീർ എത്തുന്നത്. കപിലിന്‍റെ ഭാര്യ റോമിയെയാണ് ദീപിക അവതരിപ്പിക്കുന്നത്. 

2018 നവംബറിലായിരുന്നു ദീപിക-രൺവീർ വിവാഹം.