'മിന്നൽ മുരളി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ രണ്ടാമത്തെ ചലച്ചിത്രമായ 'ഡിറ്റക്ടീവ് ഉജ്ജ്വലൻ' ഈ മെയ് 23-ന് പ്രേക്ഷകരിലേക്ക് എത്തുന്നു. സസ്പെൻസ് നിറഞ്ഞ കോമഡി ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് അറിയറപ്രവർത്തകരുടെ അവകാശവാദം.
വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച ചിത്രം രാഹുൽ ജിയും ഇന്ദ്രനീൽ ജികെയും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ ആണ് നായകനായി എത്തുന്നത്. കൂടാതെ സിജു വിൽസൺ, കോട്ടയം നസീർ, നിർമൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി. നായർ എന്നിവരും വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നു. പുതിയ താരങ്ങളായ അമീൻ നിഹാൽ, നിബ്രാസ്, ഷഹബാസ് എന്നിവരും ചിത്രത്തിലുണ്ട്.
പട്ടാമ്പി, ഷൊർണൂർ, കൊല്ലങ്കോട്, നെന്മാറ തുടങ്ങിയ ഇടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി. പ്രേം അക്കുടുവും ശ്രയാന്തിയും ആണ് സിനിമയുടെ ഛായാഗ്രാഹകർ. ഇവർ ദമ്പതിമാണ്. ഇവർ ആദ്യമായാണ് മലയാള സിനിമയിൽ ക്യാമറ കൈകാര്യം ചെയ്യുന്നത്. മുൻപ് സായ് പല്ലവി അഭിനയിച്ച 'ഗാർഗി' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെട്ടത്.
കലാസംവിധാനം: കോയ, മേക്കപ്പ്: ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ: നിസ്സാർ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് എം. മൈക്കിൾ, ബാനർ മാനേജർ: റോജിൻ, പ്രൊഡക്ഷൻ മാനേജർ: പക്കുകരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, പ്രൊജക്ട് ഡിസൈനേഴ്സ്: സെഡിൻ പോൾ, കെവിൻ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാനുവൽ ക്രൂസ് ഡാർവിൻ, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂർ എന്റർടെയിൻമെൻറ്സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









