ദേവി 2: പ്രഭുവിനൊപ്പം ഗ്ലാമറസായി തമന്ന!!

പ്രഭുദേവയും തമന്നയും തന്നെയാണ് ദേവി2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Last Updated : May 7, 2019, 06:07 PM IST
 ദേവി 2: പ്രഭുവിനൊപ്പം ഗ്ലാമറസായി തമന്ന!!

ചെന്നൈ: പ്രഭുദേവ-തമന്ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജയ്‌ സംവിധാനം ചെയ്ത ഹൊറര്‍-കോമഡി ചിത്രമായിരുന്നു ദേവി. 

2016ല്‍ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണം നേടിയാണ്‌ തീയറ്ററുകളില്‍ മുന്നേറിയത്. ആദ്യ ചിത്രത്തിന്‍റെ വിജയത്തിന് ശേഷ൦ ഇപ്പോള്‍ ദേവിയുടെ രണ്ടാം ഭാഗവുമായി എത്തുകയാണ് എ എല്‍ വിജയ്. 

പ്രഭുദേവയും തമന്നയും തന്നെയാണ് ദേവി2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ദേവി2ലെ ആദ്യ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. റെഡി റെഡി എന്നാരംഭിക്കുന്ന ഗാനത്തില്‍ അതീവ ഗ്ലാമറസയാണ് തമന്ന പ്രത്യക്ഷപ്പെടുന്നത്. പ്രഭുദേവയുടെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സാം ഇട ആണ്.

Trending News