ധനുഷിന്‍റെ ഹോളിവുഡ് ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ എത്തി

  

Updated: Feb 10, 2018, 04:29 PM IST
ധനുഷിന്‍റെ ഹോളിവുഡ് ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ എത്തി

തമിഴ് സൂപ്പര്‍ താരമായ ധനുഷ് ഹോളിവുഡിലേക്ക്. 'ദി എക്‌സ്ട്രാഓര്‍ഡിനറി ജേര്‍ണി ഓഫ് എ ഫകീര്‍' എന്ന ചിത്രത്തിലാണ് ധനുഷ് നായകനാകുന്നത്. കെന്‍ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രം റൊമെയ്‌ന്‍ പ്യുര്‍ടൊലസിന്‍റെ നോവല്‍ അടിസ്ഥാനമാക്കിയുള്ളതാണ്.  

ട്വിറ്ററിലൂടെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‌ലറും ധനുഷ് പങ്ക്‌വെച്ചു. സിനിമയുടെ ചില ഭാഗങ്ങളും സംവിധായകന്‍ ധനുഷിനെക്കുറിച്ച് പറയുന്ന കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

 

ഇംഗ്ലീഷിലും ഫ്രഞ്ചിലും റിലീസ് ചെയ്യുന്ന ചിത്രം കോമഡി–അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്നു. കെന്‍ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍ ബ്രസ്സല്‍സും റോണ്.  രജനികാന്തിന് ശേഷം തമിഴില്‍ നിന്നും ഹോളിവുഡിലഭിനയിക്കുന്ന താരമാണ് ധനുഷ്. നേരത്തെ ധനുഷ് നായകനായ ബോളിവുഡ് ചിത്രം രാഞ്ജന സൂപ്പര്‍ഹിറ്റായിരുന്നു.