ചിയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നിർമിക്കുന്ന "ധീരൻ" സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചിയേഴ്സ് എന്റർടൈൻമെന്റ്സ് നിർമിക്കുന്ന ചിത്രമാണിത്.
ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്ന ചിത്രമാണിത്. ഭീഷ്മപർവത്തിന്റെ തിരക്കഥാകൃത്തായിരുന്നു ദേവദത്ത് ഷാജി. ധീരന്റെ രചനയും ദേവദത്ത് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ പ്രമുഖ താരങ്ങൾ അടങ്ങിയിട്ടുള്ള പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്.പോസ്റ്ററിൽ ഒരു ആംബുലൻസിന് മുന്നിൽ ചിരിച്ചും ഗൗരവത്തിലും നിൽക്കുന്ന കഥാപാത്രങ്ങളെ കാണാം. അശ്വതി മനോഹരനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ, ഇന്ദുമതി മണികണ്ഠൻ, വിജയ സദൻ, ഗീതി സംഗീത, അമ്പിളി എന്നിവരും ധീരനിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ALSO READ: മമ്മൂട്ടി ചിത്രം 'ഡൊമിനിക് ആൻഡ് ലേഡീസ് പഴ്‌സ്' ഒടിടിയിൽ
അർബൻ മോഷൻ പിക്ചേർസ്, യുവിആർ മൂവീസ്, ജെഎഎഎസ് പ്രൊഡക്ഷൻസ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്. എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്.
പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ. പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ. ലിറിക്‌സ്- വിനായക് ശശികുമാർ. കോസ്റ്റ്യൂംസ്- സമീറ സനീഷ്. മേക്കപ്പ്- സുധി സുരേന്ദ്രൻ. ആക്ഷൻ ഡയറക്ടർ- മഹേഷ് മാത്യു. സൗണ്ട് ഡിസൈൻ- വിക്കി. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ. പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









