Dhyan Sreenivasan: നിർമാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കാനാണോ സിനിമ ചെയ്യുന്നത്? പൊട്ടിത്തെറിച്ച് ധ്യാൻ, യൂട്യൂബറുമായി തർക്കം- വീഡിയോ

Dhyan Sreenivasan Youtuber Clash: വാർത്താ സമ്മേളനത്തിനിടെയാണ് ധ്യാൻ ശ്രീനിവാസനും യൂട്യൂബറും തമ്മിൽ തർക്കമുണ്ടായത്. ഇരുവരും തർക്കിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 28, 2025, 12:20 PM IST
  • ആദ്യം ചോദ്യത്തെ താരം നിസാരമായി തള്ളിക്കളഞ്ഞു
  • എന്നാൽ ചോദ്യം ആവർത്തിച്ചതോടെ ധ്യാൻ യൂട്യൂബറുമായി തർക്കത്തിലായി
Dhyan Sreenivasan: നിർമാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കാനാണോ സിനിമ ചെയ്യുന്നത്? പൊട്ടിത്തെറിച്ച് ധ്യാൻ, യൂട്യൂബറുമായി തർക്കം- വീഡിയോ

ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം ആപ്പ് കൈസേ ഹോ പ്രദർശനം ആരംഭിച്ചു. ഇന്നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി വ്യാഴാഴ്ച ധ്യാൻ ശ്രീനിവാസനും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇതിനിടെ ഒരു യൂട്യൂബറുമായി ധ്യാൻ തർക്കിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Add Zee News as a Preferred Source

വാർത്താസമ്മേളനത്തിനിടെ യൂട്യൂബറുടെ ചോദ്യത്തോട് അതേ രീതിയിൽ പ്രതികരിച്ചതോടെ തർക്കം ഉടലെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ സ്റ്റാറെന്നാണ് ധ്യാനിനെ കുറിച്ച് കമന്റുകൾ വരുന്നതെന്നും സിനിമയെ സീരിയസായി കാണണമെന്നും ഒരാൾ അഭിപ്രായപ്പെട്ടു. ആദ്യം ചോദ്യത്തെ നിസാരമായി തള്ളിക്കളഞ്ഞ ധ്യാൻ ചോദ്യം ആവർത്തിക്കപ്പെട്ടതോടെ അതേ രീതിയിൽ പ്രതികരിക്കാൻ തുടങ്ങി. ഇതാണ് തർക്കത്തിലേക്ക് നയിച്ചത്.

'ഞാൻ സിനിമയെ സീരിയസായി കാണണമെന്ന് നീ ആണോ പഠിപ്പിച്ച് തരേണ്ടത്. നിങ്ങൾ സ്വന്തം ജോലിയെ സീരിയസ് ആയിട്ടല്ലേ കാണുന്നത്. അതേ ​ഗൗരവത്തോടെയാണ് ഞാൻ സിനിമയെ കാണുന്നതെന്നും' ധ്യാൻ പറഞ്ഞു. 'വളരെ വ്യക്തിപരമായ ചോദ്യമാണിത്. യൂട്യൂബിൽ വരുന്ന കമന്റിന്റെ അടിസ്ഥാനത്തിലാണോ നീ ചോദിക്കുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചോദിക്കുന്നതെന്നും' ധ്യാൻ ശ്രീനിവാസൻ ചോദിച്ചു.

ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിച്ചിരിക്കുന്ന ആപ്പ് കൈസേ ഹൊ വിനയ് ജോസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഡി ​ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ, അംജത് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നടൻ ശ്രീനിവാസൻ ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

സൈജു കുറുപ്പ്, അജു വർ​ഗീസ്, രമേശ് പിഷാരടി, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദർശൻ, ഡോണി ഡാർവിൻ, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, ജൂഡ് ആന്തണി ജോസഫ്, അബിൻ ബിനോ, തൻവി റാം, സുരഭി സന്തോഷ്, വിജിത, വീണ തുടങ്ങിയവരാണ് ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News