വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിൻറെ (ഡബ്ല്യുസിയു) ഏറ്റവും പുതിയ ചിത്രം ഡിക്ടറ്റീവ് ഉജ്ജ്വലന്റെ ട്രെയിലർ പുറത്തുവിട്ടു. ചിത്രം മെയ് 23ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ മിന്നൽ മുരളിക്ക് ശേഷം ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ.
'ഡിറ്റക്ടീവ് ഉജ്ജ്വലൻ' ഒട്ടേറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ്. വീക്കെൻറ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്. രാഹുൽ ജി, ഇന്ദ്രനീൽ ജി.കെ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകർ.
മിസ്റ്ററി കോമഡി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സിജു വിൽസൻ, കോട്ടയം നസീർ, നിർമൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി. നായർ എന്നിവരും അമീൻ നിഹാൽ, നിബ്രാസ്, ഷഹബാസ് തുടങ്ങി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
കലാസംവിധാനം- കോയ. മേക്കപ്പ്- ഷാജി പുൽപ്പള്ളി. കോസ്റ്റ്യൂം ഡിസൈൻ- നിസാർ റഹ്മത്ത്. ചീഫ് അസോസിയേയേറ്റ് ഡയറക്ടർ- രതീഷ്.എം. മൈക്കിൾ. വീക്കെന്റ് ബ്ലോക്ക്ബസ്റ്റർ മാനേജർ- റോജിൻ.
പ്രൊഡക്ഷൻ മാനേജർ- പക്കുകരീത്തറ. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്. പ്രൊജക്ട് ഡിസൈനേഴ്സ്- സെഡിൻ പോൾ, കെവിൻ പോൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ. പിആർഒ- ശബരി. ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.