ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി എത്തിയ ജയിലറിന്റെ ഒടിടി റിലീസ് തിയതി പുറത്തുവിട്ടു. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഏപ്രിൽ 4 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും. ചിത്രത്തിൽ ജയിലറായി ആണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. സക്കീർ മഠത്തിലാണ് ചിത്രം സംവിധാനം ചെയ്തത്. ഗോൾഡൻ വില്ലേജസിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. എൻ കെ മുഹമ്മദാണ് ചിത്രം നിർമ്മിച്ചത്.
ധ്യാനിന് പുറമെ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, ബിനു അടിമാലി തുടങ്ങിയ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ജയിലർ.
മഹാദേവൻ തമ്പിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദീപു ജോസഫാണ് എഡിറ്റർ. റിയാസ് പയ്യോളിയാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിക്കുന്നത്. ജോസഫ് നെല്ലിക്കലാണ് ആർട്ട് ഡയറക്ടർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









