Dies Irae Poster: ''ഇവനെ സൂക്ഷിക്കണം, ചെക്കൻ രണ്ടും കൽപ്പിച്ചാണ്''; തരം​ഗമായി ‘ഡീയസ് ഈറേ’ പോസ്റ്റർ

രാഹുല്ഡ സദാശിവൻ ഒരുക്കുന്ന ചിത്രത്തിൽ നെ​ഗറ്റീവ് ഷെയ്ഡ് ക്യാരക്ടർ ആണോ പ്രണവ് അവതരിപ്പിക്കുന്നത് എന്നതിൽ വ്യക്തതയില്ല.   

Written by - Zee Malayalam News Desk | Last Updated : Jul 13, 2025, 01:17 PM IST
  • രാഹുൽ സദാശിവൻ ഒരുക്കുന്ന ‘ഡീയസ് ഈറേ’ എന്ന ചിത്രത്തിന്റെ പോസ്റ്റർ ആണ് പിറന്നാൾ സമ്മാനമായി അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്.
  • പ്രണവിനെ ഇതുവരെ കാണാത്ത ലുക്കിൽ പ്രേക്ഷകർക്ക് ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കും.
  • പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരം​ഗം ആയി മാറിയിരിക്കുകയാണ്.
Dies Irae Poster: ''ഇവനെ സൂക്ഷിക്കണം, ചെക്കൻ രണ്ടും കൽപ്പിച്ചാണ്''; തരം​ഗമായി ‘ഡീയസ് ഈറേ’ പോസ്റ്റർ

പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ആണിന്ന്. പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. രാഹുൽ സദാശിവൻ ഒരുക്കുന്ന ‘ഡീയസ് ഈറേ’ എന്ന ചിത്രത്തിന്റെ പോസ്റ്റർ ആണ് പിറന്നാൾ സമ്മാനമായി അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. പ്രണവിനെ ഇതുവരെ കാണാത്ത ലുക്കിൽ പ്രേക്ഷകർക്ക് ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കും. പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരം​ഗം ആയി മാറിയിരിക്കുകയാണ്. 

Add Zee News as a Preferred Source

ചിത്രം പോസിറ്റീവ് റെസ്പോൺസ് നേടിയാൽ പ്രണവിന്റെ ബെഞ്ച്മാർക്ക് ഐറ്റം ആയിരിക്കും ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പോസ്റ്റർ വന്നതിന് പിന്നാലെ കമന്റുകളുടെ പെരുമഴയാണ്. അച്ഛനും മോനും ബോക്സ്ഓഫീസിന്റ അടക്കം കണ്ടേ ഈ കളം വിടൂ, ഒരു ഒന്നൊന്നര പൊളിച്ചടുക്കലിന് ചെക്കൻ വരുന്നുണ്ട് ..നെഗറ്റീവ് ഷേഡ് ഐറ്റം ആണേൽ തിയറ്ററിൽ കത്തിക്കൽ ഉറപ്പ് ..പുലിക്ക് ഉണ്ടായത് തന്നെ, ചെക്കൻ ഒരു പൊളി പൊളിക്കും തുടങ്ങി നിരവധി പോസിറ്റീവ് കമന്റ്സ് ആണ് പോസ്റ്ററിന് ലഭിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Night Shift Studios (@allnightshifts)

മമ്മൂട്ടി ചിത്രമായ ഭ്രമയു​ഗത്തിന്റെ ടീം തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. ഭ്രമയുഗം ഒരുക്കിയ രാഹുൽ സദാശിവൻ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഭ്രമയു​ഗം എന്ന ഹൊറർ ചിത്രത്തിന് ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹൊറർ ത്രില്ലർ ഴോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. 'ദി ഡേ ഓഫ് റാത്ത്' അഥവാ ക്രോധത്തിൻ്റെ ദിനം എന്നാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ നൽകിയിരിക്കുന്നത്.

Also Read: JSK Controversy: പുതിയ പതിപ്പിന് സെൻസർ ബോർഡ് അനുമതി; ജാനകി വി തിയേറ്ററുകളിലേക്ക്

ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ഐ എസ് സി. കലാസംവിധാനം: ജ്യോതിഷ് ശങ്കർ. സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ. എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി. സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്. സൗണ്ട് മിക്‌സ്: എംആർ രാജാകൃഷ്ണൻ. മേക്കപ്പ്: റൊണക്സ് സേവ്യർ. സ്റ്റണ്ട്: കലൈ കിംഗ്സൺ. കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ. പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ. സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ. കളറിസ്റ്റ്: ലിജു പ്രഭാകർ. വിഎഫ്എക്സ്: ഡിജിബ്രിക്സ്. പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ. പിആർഒ: ശബരി. മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News