)
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ചിത്രമാണ് ഡീയസ് ഈറേ. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തിയിരുന്നു. മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഭൂതകാലം, ഭ്രമയുഗം പോലുള്ള പടങ്ങൾ ചെയ്ത രാഹുൽ സദാശിവനിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചതിനുമപ്പുറം തന്നെ ലഭിച്ചുവെന്ന് പറയാം.
പേടിച്ചു വിറച്ചു പോയെന്നാണ് തിയേറ്റർ വിട്ടിറങ്ങിയ ഓരോ പ്രേക്ഷകനും പറഞ്ഞത്. പ്രണവിന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ഈ ചിത്രത്തിലേതെന്നും സിനിമയുടെ മേക്കിങ് അതിഗംഭീരമായിരുന്നുവെന്നും പ്രേക്ഷകർ പറയുന്നു. ടീസറും ട്രെയിലറും തന്ന പ്രതീക്ഷകള്‍ വെറുതെയായില്ല എന്ന് തന്നെ പറയാം. ഭയത്തിന്റെ മുൾമുനയിൽ ചിത്രം പ്രേക്ഷകരെ നിർത്തി.
പൊട്ടി വീണ ചായ കോപ്പയിൽ നിന്ന് വീഴുന്ന ചായക്ക് വരെ ഭീതി പടർത്താൻ കഴിയുന്ന രാഹുൽ സദാശിവൻ മാജിക് ആണ് ഡീയസ് ഈറേയിൽ കണ്ടത്. തിയേറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യേണ്ട ചിത്രമാണ് ഡീയസ് ഈറെ. തിയേറ്ററിൽ നിന്നിറങ്ങിയ എല്ലാവരും ഒന്നടങ്കം പറഞ്ഞത് പേടിച്ചു വിറച്ചുവെന്നാണ്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സംവിധായകന് രാഹുല്‍ സദാശിവന് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 'ക്രോധത്തിന്റെ ദിനം' എന്നര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍.
ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍ ഐ എസ് സി. കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍. സംഗീത സംവിധായകന്: ക്രിസ്റ്റോ സേവ്യര്‍. എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി. സൗണ്ട് ഡിസൈനര്‍: ജയദേവന് ചക്കാടത്ത്. സൗണ്ട് മിക്സ്: എം ആർ രാജാകൃഷ്ണന്. മേക്കപ്പ്: റൊണക്സ് സേവ്യര്‍. സ്റ്റണ്ട്: കലൈ കിംഗ്സണ്.
കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ. പബ്ലിസിറ്റി ഡിസൈന്‍: എയിസ്തെറ്റിക് കുഞ്ഞമ്മ. സ്റ്റില്‍സ്: അര്ജുന് കല്ലിങ്കല്‍. കളറിസ്റ്റ്: ലിജു പ്രഭാകര്‍. വിഎഫ്എക്സ്: ഡിജിബ്രിക്സ്. ഡിഐ: രംഗ്റെയ്സ് മീഡിയ. പ്രൊഡക്ഷന്‍ കണ്ട്രോളര്: അരോമ മോഹന്‍. മ്യൂസിക് ഓണ്‍: നൈറ്റ് ഷിഫ്റ്റ് റെക്കോര്‍ഡ്സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.