)
പ്രണവ് മോഹൻലാൽ - രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറെ’ ടീസർ പുറത്തിറങ്ങി. മികച്ച ഹൊറർ അനുഭവം നൽകുന്ന ചിത്രമായിരിക്കിം ഇതെന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. പ്രണവ് മോഹൻലാലും ചിത്രത്തിൽ മികച്ച പ്രകടനമായിരിക്കും എന്നതും ടീസറിൽ വ്യക്തമാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാഹുൽ സദാശിവനാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മമ്മൂട്ടി ചിത്രമായ 'ഭ്രമയുഗ'ത്തിന് ശേഷം രാഹുൽ സദാശിവനും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. 'ദി ഡേ ഓഫ് റാത്ത്' അഥവാ ക്രോധത്തിൻ്റെ ദിനം എന്നാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ നൽകിയിരിക്കുന്നത്.
ഭ്രമയുഗത്തിനായി പ്രവർത്തിച്ച അതേ ടീം തന്നെയാണ് ‘ഡീയസ് ഈറേ’യുടെയും അണിയറയിൽ പ്രവർത്തിക്കുന്നത്. ഏപ്രിൽ 29-ന് സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ‘ഡീയസ് ഈറേ’യിൽ വ്യത്യസ്തവും വൈകാരികവുമായ ലോകമാണ് അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.
ചിത്രം പുതിയ ഒരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഛായാഗ്രഹണം: ഷെഹ്നാദ് ജലാൽ ഐ എസ് സി. കലാസംവിധാനം: ജ്യോതിഷ് ശങ്കർ. സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ. എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി.
സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്. സൗണ്ട് മിക്സ്: എംആർ രാജാകൃഷ്ണൻ. മേക്കപ്പ്: റൊണക്സ് സേവ്യർ. സ്റ്റണ്ട്: കലൈ കിംഗ്സൺ. കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ. പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ. സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ. കളറിസ്റ്റ്: ലിജു പ്രഭാകർ. വിഎഫ്എക്സ്: ഡിജിബ്രിക്സ്. പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ. പിആർഒ: ശബരി. മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.