യൂട്യൂബ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് സുശാന്തിൻ്റെ 'ദിൽ ബേചാര' ട്രെയ്‌ലർ

10 ദിവസം കൊണ്ട് 72 കോടി ആളുകളാണ് ഇതുവരെ ട്രൈലെർ കണ്ടിരിക്കുന്നത്

Last Updated : Jul 15, 2020, 11:53 AM IST
യൂട്യൂബ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് സുശാന്തിൻ്റെ 'ദിൽ ബേചാര' ട്രെയ്‌ലർ

സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ അവസാന ചിത്രമായ 'ദിൽ ബേച്ചാര'യ്ക്ക് വലിയ സ്വീകരണമാണ് ജനങ്ങൾ നൽകിയത്. ചിത്രത്തിൻ്റെ ട്രൈലെർ ജൂലൈ 6ന് യൂട്യൂബിൽ ഇറങ്ങിയതോടെ ഹോളിവുഡ് ചിത്രങ്ങളുടെ വരെ റെക്കോർഡുകളാണ് ഈ ബോളിവുഡ് ചിത്രം തകർത്തെറിഞ്ഞത്. ഇപ്പോൾ ഏറ്റവും അധികം ലൈക്കുകൾ നേടിയ ട്രൈലെർ എന്ന റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. 10 കോടിയിലധികം ലൈകുകളാണ് ഇതിനകം വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

റിലീസ് ചെയ്ത് 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ ലൈക് നേടിയ ലൈക് നേടിയ വിഡിയോ എന്ന റെക്കോർഡ് ആദ്യദിവസം ട്രൈലെർ നേടിയിരുന്നു. ഹോളിവുഡ് ചിത്രം അവഞ്ചേഴ്‌സ് എൻഡ്ഗെയിമിൻ്റെ ട്രൈലെർ നേടിയ റെക്കോർഡാണ് സുശാന്ത് ചിത്രം മറികടന്നത്. അവഞ്ചേഴ്‌സ് എൻഡ്ഗെയിമിന് ലഭിച്ചത് 3.2 കോടി ലൈക്കുകളാണെങ്കിൽ, 'ദിൽ ബേച്ചാര'യുടെ ട്രെയിലറിന് ലഭിച്ചത് 4.3 കോടി ലൈക്കാണ്. അതും വെറും 24 മണിക്കൂറിൽ.

Also Read: സുശാന്തിൻ്റെ ഓർമയിൽ മനം നൊന്ത് റിയചക്രബർത്തി

10 ദിവസം കൊണ്ട് 72 കോടി ആളുകളാണ് ഇതുവരെ ട്രൈലെർ കണ്ടിരിക്കുന്നത്. ജോൺ ഗ്രീന്റെ പ്രസിദ്ധമായ 'ദ ഫോൾട്ട് ഇൻ ഔർ സ്റ്റാർസ്' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജൂലൈ 24ന് ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.

Trending News