)
ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക് സ്വന്തമാക്കി ഫാർസ് ഫിലിംസ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നവാഗതനായ ധനഞ്ജയ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ ഒരു പ്രധാന അപ്ഡേറ്റ് ദിലീപിന്റെ ഭാഗ്യ ദിനമായി അറിയപ്പെടുന്ന ജൂലൈ നാലിന് പുറത്തു വരുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. ഒരു ദിലീപ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓവർസീസ് വിതരണാവകാശ തുകയാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ഒട്ടേറെ സർപ്രൈസുകളും അപ്ഡേറ്റുകളും ഇനിയും ചിത്രത്തിന്റേതായി പുറത്തു വരുമെന്നും അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നു. ഭയം ഭക്തി ബഹുമാനം എന്നാണ് ചിത്രത്തിന്റെ പേരിന്റെ പൂർണ്ണ രൂപം. താരദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ഒരു മാസ് കോമഡി എന്റർടെയ്നാറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണ, റെഡിൻ കിങ്സിലി, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായാണ് ചിത്രീകരണം. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. കോ- പ്രൊഡ്യൂസേര്‍സ്- വി സി പ്രവീണ്‍, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - കൃഷ്ണമൂര്‍ത്തി. ഛായാഗ്രഹണം- അരുൺ മോഹൻ. സംഗീതം- ഷാൻ റഹ്മാൻ. എഡിറ്റിങ്- രഞ്ജൻ ഏബ്രഹാം. വരികൾ- കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്.
കലാസംവിധാനം- നിമേഷ് താനൂർ. വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, വെങ്കി. മേക്കപ്പ്- റോനെക്സ് സേവ്യർ. ആക്ഷൻ- കലൈ കിങ്സൺ. നൃത്ത സംവിധാനം- സാൻഡി. സൗണ്ട് ഡിസൈൻ- സച്ചിൻ സുധാകരൻ. പ്രൊഡക്ഷൻ കൺട്രോളർ- സുരേഷ് മിത്രക്കരി. ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് കുറ്റിയാനിക്കൽ.
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അനിൽ എബ്രഹാം. അസ്സോസിയേറ്റ് ഡറക്ടർമാർ- ശ്യാം നരേഷ്, രോഹൻ സാബു. ഡിഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോസ്. വിഎഫ്എക്സ്- ഐഡന്റ് വിഎഫ്എക്സ് ലാബ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. സ്റ്റിൽസ് - സെറീൻ ബാബു. പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.