ചലച്ചിത്രങ്ങളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധേയനായിരുന്ന സംവിധായകൻ ശ്രീഭാരതി അന്തരിച്ചു. 61 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണം. ചെന്നൈയിൽ സ്ഥിരതാമസമായിരുന്ന അദ്ദേഹം സ്വവസതിയിൽ വച്ചാണ് അന്തരിച്ചത്. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ സഹായിയായി ഒട്ടേറെ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മുരളി നായകനായ "പൂവാസം", "അഗ്നിതീർത്ഥം" തുടങ്ങിയ തമിഴ് ചിത്രങ്ങൾ ശ്രീഭാരതി സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ ആർ. സുകുമാരന്റെ ചീഫ് അസ്സോസിയേറ്റായി യുഗപുരുഷനിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ "വള്ളിച്ചെരുപ്പ്" എന്ന സിനിമ അദ്ദേഹം പൂർത്തിയാക്കിയിരുന്നു.
ചിത്രത്തിന്റെ പ്രദർശനത്തിനുള്ള തയ്യാറെടുപ്പുകളുടെ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. മലയാളത്തിൽ ഒരു സിനിമ എന്ന അദ്ദേഹത്തിന്റെ സ്വപ്നം പൂവണിഞ്ഞെങ്കിലും ചിത്രം പ്രദർശനത്തിന് എത്തുന്നതിന് മുൻപ് അദ്ദേഹം വിടവാങ്ങിയത് ദുഖ:കരമായി. സിനിമയിലെന്നപോലെ ടെലിവിഷൻ പരമ്പരകളിലൂടെയും അദ്ദേഹം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...









