ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ലക്കി ഭാസ്കറിന് രണ്ടാം ഭാഗം ഉണ്ടാകും. സംവിധായകൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2024ൽ ആണ് ചിത്രം തിയേറ്ററുകളിെത്തിയത്. ബോക്സ് ഓഫീസിൽ മികച്ച വിജയം സ്വന്തമാക്കാൻ ചിത്രത്തിന് സാധിച്ചിരുന്നു. 100 കോടി ക്ലബിൽ കയറിയ ചിത്രമാണിത്.
ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സൂചിപ്പിച്ചത്. രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ധനുഷ് നായകനായ 'വാത്തി' എന്ന സിനിമയ്ക്ക് തുടർച്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read: Narivetta Ott Release: ടൊവിനോയുടെ 'നരിവേട്ട' ഒടിടിയിലെത്തുന്നു; എവിടെ, എപ്പോൾ കാണാം?
സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്കർ നിർമ്മിച്ചത്. മീനാക്ഷി ചൗധരി ആയിരുന്നു നായികവേഷം ചെയ്തത്. ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നത്. 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറഞ്ഞത്. 2024 ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡുകളിലും ലക്കി ഭാസ്കർ നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. ദുൽഖറിന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ഉൾപ്പെടെ നാല് അവാർഡുകൾ ലഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









