ചിരി വിരുന്നൊരുക്കി ദൈവമേ കൈതൊഴാം കെ. കുമാറാകണം ട്രെയിലര്‍

ജയറാമിനെ നായകനാക്കി സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്ന ചിത്രത്തിന്‍റെ ട്രെയിലറെത്തി. ഭാര്യാഭര്‍തൃ ബന്ധത്തിലെ പ്രശ്നങ്ങളെ നര്‍മ്മത്തില്‍ അവതരിപ്പിക്കുന്ന ചിത്രം ഒരു ഫാമിലി എന്‍റര്‍ട്രെയിനര്‍ ആണ്. 

Last Updated : Jan 3, 2018, 06:01 PM IST
ചിരി വിരുന്നൊരുക്കി ദൈവമേ കൈതൊഴാം കെ. കുമാറാകണം ട്രെയിലര്‍

ജയറാമിനെ നായകനാക്കി സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്ന ചിത്രത്തിന്‍റെ ട്രെയിലറെത്തി. ഭാര്യാഭര്‍തൃ ബന്ധത്തിലെ പ്രശ്നങ്ങളെ നര്‍മ്മത്തില്‍ അവതരിപ്പിക്കുന്ന ചിത്രം ഒരു ഫാമിലി എന്‍റര്‍ട്രെയിനര്‍ ആണ്. 

ട്രെയിലറിലെ ചില രംഗങ്ങള്‍ ജയറാമിന്‍റെ തന്നെ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തെ അനുസ്മരിപ്പിക്കുന്നുണ്ട്. അനുശ്രീയാണ് ചിത്രത്തിലെ നായിക. സുരഭി, സലിംകുമാര്‍, ഇന്ദ്രന്‍സ്, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരാണ് കെ.കുമാര്‍. ഇദ്ദേഹത്തിന്‍റെ ദാമ്പത്യജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. 

യുണൈറ്റഡ് ഗ്‌ളോബല്‍ മീഡിയയുടെ ബാനറില്‍ ആല്‍വിന്‍ ആന്‍റണിയും ഡോ. സഖറിയാ തോമസും ശ്രീജിത്തും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ജനുവരി 12 ന് ചിത്രം തിയ്യറ്ററുകളിലെത്തും. 

More Stories

Trending News