Viral Video: PPE കിറ്റില്‍, കൊറോണ വാര്‍ഡില്‍ നിന്നും വനിതാ ഡോക്ടറുടെ 'പണിപാളി ചലഞ്ച്'

കൊറോണ വൈറസ് ലോക്ക്ഡൌണിനിടെയുള്ള ബോറടിമാറ്റാന്‍ ആകെയുള്ള വഴി സമൂഹ മാധ്യമങ്ങളാണ്. 

Last Updated : Jul 11, 2020, 02:32 PM IST
  • ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരും കൊറോണ വാര്‍ഡില്‍ ഉപയോഗിക്കുന്ന PPE കിറ്റ്‌ ധരിച്ചായിരുന്നു ഡോക്ടറുടെ ഡാന്‍സ്.
  • വരികളുടെ അര്‍ഥം അറിയില്ലെന്നും താളത്തിനു അനുസരിച്ക് ചുവടുകള്‍ വെക്കുകയാണെന്നും വീഡിയോയ്ക്കൊപ്പം പങ്കുവച്ച അടിക്കുറിപ്പില്‍ ശ്രുതി പറയുന്നു.
Viral Video: PPE കിറ്റില്‍, കൊറോണ വാര്‍ഡില്‍ നിന്നും വനിതാ ഡോക്ടറുടെ 'പണിപാളി ചലഞ്ച്'

കൊറോണ വൈറസ് ലോക്ക്ഡൌണിനിടെയുള്ള ബോറടിമാറ്റാന്‍ ആകെയുള്ള വഴി സമൂഹ മാധ്യമങ്ങളാണ്. 

ആ അവസരം നന്നായി മുതലെടുത്ത്‌ സോഷ്യല്‍ മീഡിയ ഇളക്കിമറിച്ച താരമാണ് നീരജ് മാധവ് (Neeraj Madhav). നീരജ് തന്നെ തയാറാക്കിയ മലയാളം റാപ്പ് സോംഗ് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇതിനു പിന്നാലെ പ്രേക്ഷകര്‍ക്കായി ഒരു 'പണിപാളി ചലഞ്ചും' താരം തുടങ്ങിയിരുന്നു. തങ്ങളുടേതായ ശൈലിയില്‍ പാട്ടിന് ചുവടുവയ്ക്കുകയെന്നതായിരുന്നു ചലഞ്ച്. 

സിനിമാതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ഈ ചലഞ്ച് ഏറ്റെടുത്തത്. പേര്‍ളി മാണി (Pearle Maaney), ദീപ്തി സതി (Deepti Sati), സാനിയ അയ്യപ്പന്‍ (Saniya Iyyappan), അജു വര്‍ഗീസ്‌ (Aju Varghese) എന്നിവര്‍ ചലഞ്ച് ഏറ്റെടുത്തു. എന്നാല്‍, കൊറോണ വൈറസ് വാര്‍ഡില്‍ നിന്നും PPE കിറ്റ്‌ ധരിച്ച് ഒരു വനിതാ ഡോക്ടര്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 

And It's Panipaali Challenge Macha! Accepting the Challenge in my "everyday" kidullan outfits before I enter the WAR(D) zone! Thank you @neeraj_madhav sir for such a cool and catchy song.  Absolutely don't know the lyrics..but couldn't stop myself from grooving to these beats...! . Thank you @bhargava24x7 for the cool and smooth video editing! Going to trouble you more often! And no! I don't know malyalam..A few mallu words which I have used in the caption are just because @shrutij92 sent this caption to me as soon as she saw this video. I like how my friends are always more excited about my dance videos than I can ever be! So here's the super fun video to cheer you all up in this times of crisis! Stay home! Stay safe! Stay positive! Enjoy! #goodvibesonly #spreadingpositivity #panipaali #panipaalidancechallenge #dancingdoctor #scrubs #scrublife #ppe #newnormal #justforfun #kerala #malyalam #rap #dancer #malyalee #livingthemoment #mumbai #doctorsofmumbai #marathimulgi #instachallenge #trending #marathidoctor #trendingvideo #punerimulgi #swag #doctorsofinstagram #healthcare #coronawarriors #lockdownlife #lockdown2020 @indian_dancefederation_ @indiandancerfaculty__

A post shared by Dr.Shruti Tambe (@the_dancing_stethoscope) on

മുംബൈയിലെ കൊവിഡ് ആശുപത്രിയില്‍ ഡോക്ടറായ ശ്രുതി താമ്പെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരും കൊറോണ വാര്‍ഡില്‍ ഉപയോഗിക്കുന്ന PPE കിറ്റ്‌ ധരിച്ചായിരുന്നു ഡോക്ടറുടെ ഡാന്‍സ്. വരികളുടെ അര്‍ഥം അറിയില്ലെന്നും താളത്തിനു അനുസരിച്ക് ചുവടുകള്‍ വെക്കുകയാണെന്നും വീഡിയോയ്ക്കൊപ്പം പങ്കുവച്ച അടിക്കുറിപ്പില്‍ ശ്രുതി പറയുന്നു. 

Trending News